Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒടുവില്‍ പട്ടികയായി; ഗ്രൂപ്പിന് കീഴടങ്ങി ഹൈക്കമാന്‍ഡും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2017, 11:16 pm IST
in Kerala

ന്യൂദല്‍ഹി: കെപിസിസി പട്ടികയില്‍ ഗ്രൂപ്പനുവദിക്കില്ലെന്ന നിലപാട് വിഴുങ്ങിയ ഹൈക്കമാന്‍ഡ് ഗ്രൂപ്പ് തിരിച്ച് നല്‍കിയ പട്ടിക അംഗീകരിച്ചു. 304 അംഗ പട്ടികയില്‍ 146 പേര്‍ ഐ ഗ്രൂപ്പും 136 പേര്‍ എ ഗ്രൂപ്പുമാണ്. 22 പേര്‍ മാത്രമാണ് ഗ്രൂപ്പില്ലാത്തവര്‍. ഇവരാകട്ടെ എംപിമാരുടെയും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും ശുപാര്‍ശയില്‍ കടന്നുകൂടിയവരുമാണ്. രണ്ടുതവണ തിരുത്തി സമര്‍പ്പിച്ച പട്ടികയാണ് അംഗീകരിച്ചത്. ഏഴ് ജില്ലകളില്‍ ഐ ഗ്രൂപ്പിനും ആറിടത്ത് എ ഗ്രൂപ്പിനും മേല്‍ക്കൈ ലഭിച്ചു. എറണാകുളത്ത് ഗ്രൂപ്പുകള്‍ തുല്യത പാലിച്ചു. പുതിയ കെപിസിസി അംഗങ്ങളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിക്കണമെന്ന പ്രമേയം അവതരിപ്പിക്കും.

28 വനിതകളും 17 ദളിത് പ്രതിനിധികളും പട്ടികയിലുണ്ട്. 45 പേര്‍ 45 വയസ്സിന് താഴെയുള്ളവരും. 282 പേര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിനിധികളും 15 പേര്‍ പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധികളുമാണ്. പന്തളത്ത് കെ.ജെ. അനിതക്ക് പകരം സരോജിനി ബാലനെയും ചവറയില്‍ ബിന്ദു ജയന് പകരം ഐഎന്‍ടിയുസി നേതാവ് കെ. സുരേഷ് ബാബുവിനെയും ഉള്‍പ്പെടുത്തി അവസാന പട്ടികയില്‍ മാറ്റം വരുത്തി. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നോമിനിയാണ് സരോജിനി ബാലന്‍.

മണക്കാട് സുരേഷ്, ടോമി കല്ലാനി, ടിഎം. പ്രതാപന്‍, ജോണ്‍സണ്‍ എബ്രഹാം എന്നിവര്‍ വി.എം. സുധീരന്റെ നോമിനികളായും ആറ്റിപ്ര അനിലും ഷിയോ പോളും പി.സി. ചാക്കോയുടെ നോമിനിയായും ഇടംനേടി. എഴുകോണില്‍ പി.സി. വിഷ്ണുനാഥിന് പകരം വെളിയം ശ്രീകുമാറിനെ ഉള്‍പ്പെടുത്തണമെന്ന കൊടിക്കുന്നിലിന്റെയും അഞ്ചാലുംമൂട്ടില്‍ സൂരജ് രവിയെ ഉള്‍പ്പെടുത്തണമെന്ന കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്റെയും ആവശ്യം തള്ളി. ആദ്യപട്ടികയില്‍ ഉള്‍പ്പെടാതിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താനും ലാലി വിന്‍സന്റും ഇടംനേടിയിട്ടുണ്ട്.

ഗ്രൂപ്പിന് തുല്യമായി വീതംവെച്ച ആദ്യ പട്ടികക്കെതിരെ എതിര്‍പ്പുമായി എംപിമാര്‍ രംഗത്തെത്തിയതോടെ മാസങ്ങളോളമായി അനിശ്ചിതത്വം ഉടലെടുത്തിരുന്നു. വനിതകള്‍ക്കും ദളിതര്‍ക്കും പ്രാതിനിധ്യം നല്‍കണമെന്നതുള്‍പ്പെടെയുള്ള എഐസിസി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നും വ്യക്തമായി. തുടര്‍ന്ന് രണ്ട് തവണ തിരുത്തലുകള്‍ വരുത്തിയെങ്കിലും തര്‍ക്കം തുടര്‍ന്നു. കേരളത്തില്‍ നേതാക്കളുടെ വ്യക്തിതാല്‍പര്യം സംരക്ഷിക്കാനുള്ള ഗ്രൂപ്പ് പോരാണ് നടക്കുന്നതെന്നും ഗ്രൂപ്പ് തിരിച്ചുള്ള പട്ടിക അംഗീകരിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലപാടില്‍ മാറ്റം വരുത്തിയാണ് ഇപ്പോള്‍ പട്ടികയ്‌ക്ക് അംഗീകാരം നല്‍കിയത്.

ഈ മാസം അവസാനത്തോടെ രാഹുല്‍ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്ന തരത്തിലാണ് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്. ഇത് നടക്കാതെ വന്ന സാഹചര്യത്തില്‍ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്താമെന്നും ആലോചനയുണ്ട്. ഡിസംബര്‍ 31നുള്ളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.