വടകര/കൊയിലാണ്ടി: മൂന്ന് യുവാക്കളുടെ അപകട മരണം കൊയിലാണ്ടിയിലെ ജനം ഇതുവരെ നടുക്കത്തില്‍ നിന്നും മോചിതരായില്ല. സുഹൃത്തുകളായ ശ്രീജിത്ത്, അനന്ദു, സാബിര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ഇരുചക്ര വാഹനത്തില്‍ വടകര കൈനാട്ടി കെ.ടി.ബസാറില്‍ വെച്ചാണ് അപകടത്തില്‍ മരിച്ചത്. തലശേരിയില്‍ നിന്നും വടകരയ്‌ക്ക് പോകുന്ന ബസ്സ് തട്ടിയാണ് മരണമുണ്ടായത്.
സുഹൃത്തുക്കളായ മൂന്ന് പേരും മരണത്തിലും ഒരുമിച്ചായിരുന്നു.
രണ്ടു പേര്‍ സം ഭ വ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാളെ ഉടന്‍ തന്നെ വടകര ആശ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇരുചക്രവാഹനത്തിലുള്ള യാത്രയില്‍ ഈ അടുത്ത കാലത്ത് തന്നെ കൊയിലാണ്ടി സ്വദേശികളായ എട്ടോളം പേര്‍ അപകടത്തില്‍ മരിച്ചിട്ടുണ്ട്.
കൊയിലാണ്ടി മുത്താമ്പി, കോതമംഗലം എന്നീ അടുത്ത പ്രദേശത്തുള്ളവരുടെ അപകട മരണം നാട്ടുകാരെ തീര്‍ത്തും കണ്ണീരിലാഴ്‌ത്തി. കൊയിലാണ്ടിയില്‍ എ.ബി. വി.പി.യുടെ പ്രവര്‍ത്തകരായിരുന്നു ഇവര്‍.
മൃതദേഹം ഉച്ചയ്‌ക്ക് രണ്ട് മണിക്ക്ക്ക് കൊയിലാണ്ടി സ്‌റ്റേഡിയം പരിസരത്ത് പൊതുദര്‍ശനത്തിന് വെച്ചു. വിദ്യാര്‍ത്ഥികനടക്കം നിരവധി പേര്‍ ചേതനയറ്റ ശരീരം കാണാന്‍ എത്തി.
ദേശീയപാതയിലെ മുട്ടുങ്ങല്‍ കെ.എസ്.ഇ.ബി. ഓഫീസിനു സമീപം ശനിയാഴ്ച രാത്രി പത്തരയ്‌ക്കുണ്ടായ അപകടത്തിലാണ് ഇവര്‍ മരിച്ചത്.
കൊയിലാണ്ടി പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മല്‍ അബുവിന്റെ മകനും കൊയിലാണ്ടി ആര്‍ട്‌സ് കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ എന്‍.പി. സാബിര്‍ ഷാന്‍(19), സുഹൃത്തുക്കളായ കീഴരിയൂര്‍ മുത്താമ്പി കുറ്റാടി നിലയംകുനി വിജയന്‍ മകന്‍ ശ്രീജിത്ത്(21),കൊയിലാണ്ടി വലിയ കുറ്റി നിലത്തില്‍ ബാലകൃഷ്ണന്‍ മകന്‍ ആര്‍.ബി. അനന്ദു(22),എന്നിവരാണ് മരിച്ചത്.
ബൈക്ക് ഉടമയെ തിരിച്ചറിഞ്ഞ ശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂവരേയും തിരിച്ചറിഞ്ഞത്.അപകടത്തില്‍ പെട്ട പള്‍സര്‍ ബൈക്കുടമ ശ്രീജിത്താണ് വണ്ടി ഓടിച്ചത്.നാദാപുരം റോഡില്‍ കല്യാണ വീട്ടില്‍ പോയി തിരികെ നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
വടകര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം അവരവരുടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഷാഹിതയാണ് മരിച്ച സാബിര്‍ഷാന്റെ മാതാവ്.സഹോദരി: ഷിഫാന. ശ്രീജയാണ് മരിച്ച ശ്രീജിത്തിന്റെ മാതാവ്, സഹോദരി:അശ്വതി,റീനയാണ് മരിച്ച അനന്ദുവിന്റെ മാതാവ്,സഹോദരന്‍:അഭിനവ്
















