കൊല്ലങ്കോട്: തെന്മലയോര പ്രദേശമായ പലകപ്പാണ്ടിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയതോടെ മലയോര കര്‍ഷകരും സമീപവാസികളും ഭയപ്പാടിലായി.
ഇന്നലെ രാവിലെയോടെയാണ് കാട്ടാനക്കൂട്ടം പലകപ്പാണ്ടി പദ്ധതി പ്രദേശത്തേക്ക് നീങ്ങിയത്. അവധി ദിവസങ്ങളില്‍ പലകപ്പാണ്ടി പദ്ധതി കനാല്‍ കാണാനും കുളിക്കാനുമായി നിരവധി പേരാണ് ഇവിടെ എത്തി ച്ചേരുന്നത്. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് വെള്ളാരംകടവ് പ്രദേശങ്ങളില്‍ ഏഴോളം ആനകള്‍ ഇറങ്ങി വ്യാപക കൃഷിനാശം ഉണ്ടാക്കിയിരുന്നു.
ഈ പ്രദേശങ്ങളില്‍ നിന്നും നീങ്ങിയ ആനക്കൂട്ടമാകാം പലകപ്പാണ്ടിയില്‍ എത്തിയതാകാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. പലകപാണ്ടി പ്രദേശത്തു നിന്നും താഴെ ഇറങ്ങിയാല്‍ ജനവാസ മേഖലയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയാല്‍ എന്ത് ചെയ്യണമെന്നറിയാതെയുള്ള ഭയത്തിലാണ് നാട്ടുകാര്‍.
മാസങ്ങള്‍ക്ക് മുമ്പ് പലകപാണ്ടി പദ്ധതി പ്രദേശത്തു സമീപത്തുമായി പുലി ഇറങ്ങിയതും പത്തോളംആടുകളെ കടിച്ചു കൊന്നതിനെ പുറകെയാണ് കാട്ടാന ഭീഷണി തുടരുന്നത്.
വനംവകുപ്പിന്റെ ഉദ്യോഗസ്ഥരെ പലകപ്പാണ്ടി പ്രദേശത്ത് വ്യന്യസിപ്പിക്കണമെന്നും നാട്ടുകാര്‍ക്കുണ്ടാകുന്ന ആശങ്ക മാറ്റണമെന്നുമാണ് പ്രധാന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: