മണ്ണാര്‍ക്കാട്: കാസര്‍ഗോഡ് മുതല്‍ തിരുവനന്തരപുരംവരെയുള്ള മലയോരഹൈവേ 2020ഓടെ പണി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് പറഞ്ഞു.
കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന്-അമ്പലപ്പാറ റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1266 കിലോമീറ്റര്‍ റോഡിനായി 4000കോടി രൂപയാണ് ചിലവഴിക്കുന്നത്. മലപ്പുറം ജില്ലയില്‍ നിന്ന് ഒലപ്പാറ കോട്ടപ്പള്ള മുണ്ടകുന്ന് പോകുന്ന പാത കണ്ടമംഗലം, കാഞ്ഞിരപ്പുഴ ചിറക്കല്‍ പടി വഴി കൊണ്ടുപോകുന്നതിന് നാട്ടുകാര്‍ സ്ഥലം നല്കിയാല് അതിന്റെ പ്രാരംഭ നടപടികളിലേക്ക് കടക്കാമെന്നും വനംവകുപ്പിന്റെ സ്ഥലങ്ങളും എത്ര പാലങ്ങള്‍ വേണമെന്നുമെല്ലാം നോക്കിയ ശേഷമേ മറ്റ് നടപടികളെടുക്കാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
റോഡുകള്‍ കുണ്ടും കുഴിയും നിറഞ്ഞതായി കാണുന്നത് എഞ്ചിനീയര്‍മാരുടെയും, കോണ്‍ട്രാക്ടര്‍മാരുടെയും പിടിപ്പുകേടായിട്ടെ കാണാന്‍ കഴിയു. കൈകൂലികൊടുത്ത് പോസ്റ്റിംഗ് വാങ്ങിക്കുന്ന എഞ്ചിനീയര്‍മാരാണ് ഇത്തരം കുഴികളുടെ സൃഷ്ടാക്കള്‍. യുവതലമുറകള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കോണ്ട്രാക്ടര്മാരാകണം, പുതിയ ടെക്നോളജിയില്‍ വേണം റോഡുകളും-പാലങ്ങളും നിര്‍മ്മിക്കാന്‍. കൈകൂലി ഉന്മൂലനം ചെയ്യണം അദ്ദേഹം ചെയ്യണം.
കോട്ടോപ്പാടം തിരുവിഴാംകുന്ന് അമ്പലപ്പാറ റോഡിന് 6.460കിലോമീറ്റര്‍ നീളവും 5.50മീറ്റര്‍ വീതിയും ഉണ്ട്. 18-മാസം കൊണ്ടാണ് പണിപൂര്‍ത്തിയാക്കിയത്.
മണ്ണ്ാര്ക്കാട് എംഎല്‍എ എന്‍.ഷംസുദ്ദീന് അധ്യക്ഷത വഹിച്ചു. മിനി.പി.കെ, യൂസഫ് പാലക്കല്‍, മുഹമ്മദ് ഇല്യാസ്, ഗിരിജ, വി.പ്രീത, എം.ജിനേഷ്, അമ്മു, എം.എന്‍.ജീവരാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: