തൃപ്പൂണിത്തുറ: അന്തര്‍സംസ്ഥാന കഞ്ചാവ് കടത്തു സംഘത്തിലെ യുവാവ് പിടിയില്‍. ഇടുക്കി വാഗമണ്‍ സ്വദേശി മുരുകന്(39 ) ആണ് പോലീസ് പിടിയിലായത്. മൂന്ന് ലക്ഷത്തോളം വിലവരുന്ന കഞ്ചാവാണ്പിടികൂടിയത്. പോലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് 6.30ഓടെ തിരുവാങ്കുളത്തിനു സമീപം നടന്ന വാഹനപരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിയിലായത്.
വില്‍പ്പനയ്ക്കായുളള പതിനൊന്നു കിലോ കഞ്ചാവുമായി പ്രതി എറണാകുളത്തേക്കു പോകുകയായിരുന്നു. ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനായി കഞ്ചാവ് രണ്ടു കിലോ വീതമുള്ള പൊതികളിലാക്കിയാണ് വാഹനത്തില്‍ സൂക്ഷിച്ചിരുന്നത്. പത്തു വര്‍ഷത്തോളമായി തമിഴ്നാട്ടില്‍ നിന്നും കൃഷിയാവശ്യങ്ങള്ക്കായിട്ടുള്ള ചാണകം കൊണ്ടുവന്ന് വിവിധ ജില്ലകളില്‍ വിതരണം ചെയ്ത് വരികയായിരുന്നു ഇയാള്‍. ഇതിന്റെ മറവിലായിരുന്നു കഞ്ചാവ് കച്ചവടം. അഡ്വാന്‍സ് നല്കിയാല് ആവശ്യക്കാര്‍ക്ക് ഇയാള്‍ കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് ധനവാനായ പ്രതിയുടെ സാമ്പത്തികവളര്‍ച്ച നാട്ടുകാരില്‍ സംശയം ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ ആറ് മാസക്കാലമായി ഇയാളെ വിവിധ ഏജന്‍സികള്‍ നീരിക്ഷിച്ചു വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: