തിരുവല്ല: ഭാരതത്തില്‍ വന്ന് സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപരിച്ച ഭഗിനി നിവേദിതയുടെ ജീവിതം പഠനവിഷയം ആക്കണമെന്ന് നിവേദിത വിദ്യാര്‍ത്ഥിനി കൂട്ടായ്മ. തിരുവല്ലയില്‍ നടന്ന ശബരിഗിരി ജില്ലാ കോളേജ് വിദ്യാര്‍ത്ഥിനി സംഗമത്തിലാണ് ആവശ്യം ഉയര്‍ന്നത്. ബാലഗോകുലം സംസ്ഥാന ഭഗിനി പ്രമുഖ ഡോ. ആശ ഗോപാലകൃഷ്ണന് വിദ്യാര്‍ത്ഥിനി സമ്മേളനം ഉദ്ഘാടനം ചെയ്തു.
സ്ത്രീകള്‍ സ്വയം ശാക്തീകരിക്കപ്പെടണം എന്ന ആശയത്തിലൂന്നിയായിരുന്നു നിവേദിതയുടെ പ്രവര്‍ത്തനമെന്ന് അവര്‍ പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഇത് സാധിക്കൂ എന്ന് മനസ്സിലാക്കി പെണ്‍കുട്ടികള്‍ക്കായി വിദ്യാലയങ്ങള്‍ തുടങ്ങി. വിദ്യാഭ്യാസത്തിലൂടെ സ്വന്തം കാലില്‍ ഊന്നി നില്ക്കാന് സ്വദേശിയും സ്വാശ്രയ ശീലവും പ്രോത്സാഹിപ്പിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് പോലും പ്രേരണയായ മഹാത്മാവാണ് നിവേദിത. ഇന്ന് സമൂഹത്തില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് നിവേദിതയുടെ ജീവിതം പഠനവിധേയമാക്കുന്നതിലൂടെ പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ബാലഗോകുലം താലൂക്ക് അദ്ധ്യക്ഷ പി. പവിത്ര അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍, ആര്.എസ്.എസ്. ശബരിഗിരി വിഭാഗ് സംഘചാലക് സി.പി. മോഹനചന്ദ്രന്, ജില്ലാ സഹസംഘചാലക് വി.പി. വിജയമോഹനന്‍, സ്മിത തുടങ്ങിയവര്‍ പ്രസംഗിച്ചു. കരിയര്‍ ഗൈഡന്‍സ് വിദഗ്ദ്ധന് പാലാ ജയസൂര്യന്‍ ക്ലാസ് നയിച്ചു. വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥിനികളെ ചടങ്ങില്‍ ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: