കോഴിക്കോട്: കേരളത്തിലുണ്ടായ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ കാരണക്കാര്‍ തങ്ങളാണെന്ന അവകാശവാദവുമായി പുതിയ ആളുകള്‍ രംഗത്തു വന്നുകൊണ്ടിരിക്കുകയാണെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു.
തൊണ്ടയാട് ചിന്മയാഞ്ജലി ഹാളില്‍ നടന്ന ക്ഷേത്ര രക്ഷാസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ജാതീയമായ വേര്‍തിരിവുകള്‍ ഇല്ലാതായതിന് പിന്നില്‍ ആചാര്യന്മാരുടെ നിരന്തര പ്രയത്‌നമുണ്ട്. ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുദേവനും അയ്യാവൈകുണ്ഠസ്വാമികളും അടക്കമുള്ളവര്‍ ഇതിന് പിന്നിലുണ്ട്.
ജാതി നോക്കിയല്ല ഇവിടെ ആചാര്യ പദവി നല്‍ കിയത്. കറുപ്പനെ പണ്ഡിറ്റ് കറുപ്പനാക്കിയത് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണ്.
മനുഷ്യനെ മനുഷ്യനാക്കി ഉയര്‍ത്തുകയും ശാ സ്ത്ര പഠനങ്ങളിലൂടെ ബ്രാഹ്മണ്യത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തത് ഈ ആചാര്യപരമ്പരയാണ്. മാധവ്ജിയും പറവൂര്‍ ശ്രീധരന്‍ തമ്പിയും കോരു ആശാനുമൊക്കെ ഈ പരമ്പരയിലുള്ളതാണ്. ഇത് മറച്ചുവെച്ചുകൊണ്ടാണ് ചിലര്‍ പുതിയ അവകാശവാദം ഉയര്‍ത്തുന്നത്.
ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനും സമാജത്തെ ദുര്‍ബലപ്പെടുത്താനുമുള്ള ശ്രമത്തിനെതിരെ ദീനഭാവം വെ ടിഞ്ഞ് ഒരുമിക്കണം. അദ്ദേ ഹം പറഞ്ഞു.
















