ആലത്തൂര്‍:അത്തിപ്പൊറ്റ പാലം മന്ത്രി ജി.സുധാകരന് ഇന്ന് വൈകുന്നേരം 3.30 ന് ഉദ്ഘാടനം ചെയ്യും.മന്ത്രി എ.കെ.ബാലന് അധ്യക്ഷത വഹിക്കും.ആലത്തൂര്‍ എം.പി പി.കെ.ബിജു മുഖ്യാഥിതിയായിരിക്കും.ഒക്ടോബര്‍ 12 ന് ഉദ്ഘാടനം തീരുമാനിച്ചെങ്കിലും ടാറിംഗ് പൂര്‍ത്തിയാകാത്തതിനാല്‍ മാറ്റുകയായിരുന്നു.
ആലത്തൂര്‍ ലക്കിടി പാതയില്‍ ഗായത്രിപ്പുഴയ്ക്ക് കുറുകെയുള്ള അത്തിപ്പൊറ്റ പുതിയ പാലം പണി പൂര്‍ത്തിയായ അന്ന് തന്നെ താല്‍ക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നു.ആലത്തൂരില്‍ നിന്ന് അത്തിപ്പൊറ്റ മാങ്ങോട്ടുകാവ്, തരൂര്‍, പഴമ്പാലക്കോട്,ചൂലനൂര്‍ മയില്‍ സങ്കേതം ,തിരുവില്വാമല ,കുത്താമ്പുളളി ,ലക്കിടി, ഒറ്റപ്പാലം ഭാഗത്തേക്കുള്ള പ്രധാന പാത എന്നിവ കടന്നു പോകുന്നത് അത്തിപ്പൊറ്റ പാലത്തിലൂടെയാണ്.
പട്ടാമ്പിയിലെ പി.ജി.കണ്‍സ്ട്രക്ഷനാണ് പുതിയപാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്.80 മീറ്റര്‍ നീളവും 11.50 മീറ്റര്‍ വീതിയുമാണ് പുതിയ പാലത്തിന്.ഇരുവശത്തും 1.75 മീറ്റര്‍ വീതിയില്‍ നടപ്പാതയും പണിതു.എട്ട് കോടി രൂപ ചെലവിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. നടുവില്‍ രണ്ടും ഇരുകരകളില്‍ രണ്ടും തൂണുകള്‍ വീതമാണ് പുതിയ പാലത്തിന്. പഴയപാലത്തേക്കാള്‍ 50 സെന്റീമീറ്റര്‍ ഉയരം തൂണുകള്‍ക്ക് ഉണ്ട്. അടിത്തറയ്ക്ക് മുകളിലേക്ക് പാത നിരപ്പിലേക്ക് 6.40 മീറ്ററാണ് തൂണിന്റെ ഉയരം. രണ്ടര മീറ്റര്‍ കനത്തില്‍ ബീമും സ്ലാബും ഇതിന് മുകളില്‍ സ്ഥാപിച്ചാണ് പാലം പണി കഴിച്ചിരിക്കുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്താണ് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തിയത്.2016 ഒക്ടോബറില്‍ അരനൂറ്റാണ്ട് പഴക്കമുള്ള ഒറ്റവരിപ്പാലം പൊളിച്ചാണ് പുതിയ പാലം പണി ആരംഭിച്ചത്.
പാലം പണി ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡിന്റെ പണി കാലവര്‍ഷം മൂലം തടസ്സപ്പെടുകയായിരുന്നു. ഉദ്ഘാടനത്തിന് തലേ ദിവസം പാലം താല്‍ക്കാലികമായി വീണ്ടും അടയ്ക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: