കോട്ടയം: എംജിയൂണിവേഴ്‌സിറ്റിയുടെയും സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസിന്റെയും സഹകരണത്തോടെ കോട്ടയം നാട്ടുകൂട്ടം സിഎംഎസ് കോളേജില്‍ സംഘടിപ്പിച്ചിരിക്കുന്ന പുരാവസ്തു പ്രദര്‍ശനം ഇന്നു സമാപിക്കും.രാവിലെ 9.30 മുതല്‍ വൈകുന്നേരം 6 വരെയാണ് പ്രദര്‍ശനം.കൃഷ്ണ ശില,പഴയ കണ്ണാടികള്‍,ക്ലോക്ക്,ഒന്നാം ലോക മഹായുദ്ധക്കാലത്തെ ശസ്ത്രക്രിയാ ഉപകരണങ്ങള്‍,നാണയങ്ങള്‍,ആയുധങ്ങള്‍,ആഭരണങ്ങള്‍, അലങ്കാര വസ്തുക്കള്‍,മുദ്രകള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.
















