കോട്ടയം: ജില്ലയില്‍ പനിച്ചൂടിന് കുറവില്ല.മഴയും ചൂടും കലര്‍ന്ന കാലാവസ്ഥ പനിക്ക് അനുകൂലമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. എന്നാല്‍ തീവ്രത കുറഞ്ഞ് വരുന്നതായും അധികൃതര്‍ അറിയിച്ചു. കോട്ടയത്ത് ഇന്നലെ പനിക്ക് ചികിത്സ തേടിയത് 191 പേരാണ്.9 പേരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.
182 പേര്‍ ചികിത്സ തേടി.കോട്ടയം നഗരസഭയില്‍ 3 പേര്‍ക്ക് ഡെങ്കിപ്പിനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഒരാള്‍ഹെപ്പറ്റൈറ്റ് ബി ബാധിതനായി ചികിത്സ തേടിയിട്ടുണ്ട്.പ്രാഥമിക ,ജില്ലാ,താലൂക്ക് എന്നി ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ കണക്കുമാത്രമാണിത്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ കണക്കുകൂടി എടുത്താല്‍ ഇരട്ടിയാകാനാണ് സാദ്ധ്യത.
















