ചങ്ങനാശേരി: ആലപ്പുഴയില്‍ നിന്നും ചങ്ങനാശേരിയിലേക്കുള്ള ജലപാതാ വികസന പ്രവര്‍ത്തങ്ങള്‍ ചങ്ങനാശേരിയുടെ ടൂറിസം സാധ്യതകള്‍ക്ക് കുതിപ്പേകുന്നതിനുള്ള നടപടികളുടെ ഭാഗമായി കെ.സി പാലം ഉയര്‍ത്തുന്നതിനും ചങ്ങനാശേരി ബോട്ടുജെട്ടിയുടെ നവീകരണത്തിനുമുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നു. കെ.സി പാലം ഉയര്‍ത്താന്‍ 7.5 കേ#ാട#ിയുടെ ടെണ്ടറാണ് അംഗീകരിച്ചത്.ആലപ്പുഴ ചങ്ങനാശേരി ബോട്ട് റൂട്ടില്‍ കിടങ്ങറ കുന്നങ്കേരി റൂട്ടിലുള്ള ഉള്ള കെ.സി .പാലം ഹൗസ് ബോട്ടുള്‍പ്പെടെ വലിയ ബോട്ടുകള്‍ക്ക് കടന്നു പോകുന്നതിനു തടസ്സമായിരുന്നു.
1995 ല്‍ പണിത ഈ പാലം യാത്രാബോട്ടുകള്‍ വെള്ളപൊക്ക സമയത്ത് ചുക്കായക്കുട് ഇളക്കി മാറ്റിയാണ് സര്‍വീസ് നടത്തിയിരുന്നത്. ഇത് ഉയര്‍ത്തുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ചങ്ങനാശേരി ബോട്ട് ജട്ടിയില്‍ നിന്നും വലിയ ബോട്ടുകള്‍ കടന്നു പോകുന്നതിന് തടസ്സം പാലം ഉയര്‍ന്നുന്നതോടെ മാറിക്കിട്ടും.ദേശീയ ജലപാതയായി ആലപ്പുഴ ചങ്ങനാശേരി പാതയെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ സാധ്യത പഠന റിപ്പോര്‍ട്ട് പൂര്‍ത്തിയായി വരുകയാണ്.
പാലം ഉയര്‍ത്തുന്നതിനുള്ള ടെന്‍ഡര്‍ പൊതുമരാമത്ത് വിഭാഗം അംഗീകരിച്ചത് വലിയ ആശ്വാസത്തോടെയാണ് ഈമേഖലയില്‍ ഉള്ളവര്‍ കാണുന്നത്. വര്‍ഷങ്ങളായി കെ.സി. പാലം ഉയര്‍ത്തുന്നതിനായി വ്യാപാരികളും മറ്റും നിരന്തരമായി ആവശ്യപ്പെട്ട് വരികയായിരുന്നു. കേരളത്തിന്റെ കായല്‍സൗന്ദര്യം ആസ്വദിക്കുന്നതിന് വിദേശകള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് ഇനി ചങ്ങനാശേരി കിടങ്ങറ ജലപാതയിലൂടെ കടന്നുപോകുന്നതിലൂടെ കഴിയും.
















