രാമപുരം: പുതിയതായി പണിതീര്‍ത്ത പിഴക് പാലം, കടനാട് റോഡില്‍ പൊതുജനങ്ങള്‍ക്കും, വാഹനയാത്രക്കാര്‍ക്കും ഭീഷണിയുയര്‍ത്തി അനേകം ഇലക്ട്രിക്ക് പോസ്റ്റുകള്‍ റോഡിന്റെ നടുവില്‍ പഴയപടി നില്‍ക്കുന്നു.കോടികള്‍ മുടക്കി നവീകരിച്ച റോഡില്‍ പോസ്റ്റുകള്‍ മാറ്റുവാന്‍ വേണ്ടി കെഎസ്ഇബിയുടെ ഓഫീസില്‍ പണം അടച്ചതാണെന്നും പാലാ പിഡബ്ലൂഡി ഓഫീസില്‍ നിന്ന് അറിയിച്ചു.
എന്നാല്‍ നാളിതുവരെ ഇലക്ട്രിക്ക് പോസ്റ്റുകള്‍ റോഡ് സൈഡിലേയ്‌ക്ക് മാറ്റി സ്ഥാപിച്ചിട്ടില്ല.
രാത്രികാലങ്ങളില്‍ വരുന്ന വാഹനങ്ങള്‍ക്ക് ഇലക്ട്രിക്ക് പോസ്റ്റുകള്‍ തിരിച്ചറിയുവാന്‍ യാതൊരു മുന്നറിയിപ്പ് സംവിധാനങ്ങളും ഇല്ല.
അപകടം നടന്ന് ജീവന്‍ പൊലിഞ്ഞാല്‍ മാത്രമേ നടപടികള്‍ എടുക്കുകയുള്ളു എന്ന നിലപാടിലാണ് അധികൃതര്‍.
പിഴക് പാലം മുതല്‍ റോഡില്‍ നില്‍ക്കുന്ന ഇലക്ട്രിക്ക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ ഉടന്‍ തന്നെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പിഴക് വാര്‍ഡ് മെമ്പര്‍ ഷിലു കൊടൂര്‍ മുന്നറിയിപ്പ് നല്‍കി.
















