കൊച്ചി: രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് 28ന് നഗരത്തില്‍ ഗതാഗത നിയന്ത്രണവും പാര്‍ക്കിംഗ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1വരെ ഹൈക്കോടതി പരിസരം, ബാനര്‍ജി റോഡ്, ഷണ്മുഖം റോഡ്, പാര്‍ക്ക് അവന്യൂറോഡ്, ഡിഎച്ച് റോഡ്, എംജി റോഡില്‍ ജോസ് ജംഗ്ഷന് മുതല്‍ എന്‍എച്ച്47എ (നേവല്‍ ബേസിന് മുന്‍വശം), തേവര ഫെറി, വാതുരുത്തി, ബിഒടി ഈസ്റ്റ് ജംഗ്ഷന് എന്നിവിടങ്ങളില്‍ ഗതാഗതനിയന്ത്രണവും പാര്‍ക്കിംഗ് നിരോധനവും ഉണ്ടാകും.
പശ്ചിമകൊച്ചിയില്‍ നിന്ന് നഗരത്തിലേക്ക് വരുന്നവര്‍ ബിഒടി ഈസ്റ്റ് ജംഗ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് തേവര ഫെറി കുണ്ടന്നൂര്‍ വൈറ്റില വഴി തിരിഞ്ഞ് പോകണം. നഗരത്തില്‍ നിന്ന് പശ്ചിമകൊച്ചിയിലേക്ക് പോകേണ്ടവര്‍ വൈറ്റില, കുണ്ടന്നൂര്‍, തേവര ഫെറി, ബിഒടി ഈസ്റ്റ് വഴി തിരിയണം.
പശ്ചിമകൊച്ചി ഭാഗങ്ങളില്‍ നിന്നും വിവിഐപി കടന്നു പോകുന്ന റൂട്ടില്‍ നിന്നും എയര്‍പോര്‍ട്ടിലേക്കും അത്യാവശ്യം പോകേണ്ട മറ്റു സ്ഥലങ്ങളിലേക്കും സഞ്ചരിക്കേണ്ട വര് നേരത്തെ ക്രമപ്പെടുത്തണം. വിവിഐപി കടന്നു പോകുന്ന റോഡുകളില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. വിവിഐപി കടന്നു പോകുന്ന റൂട്ടിലെ എല്ലാ ബൈ റോഡുകളും ഉദ്ദേശം 20 മിനിട്ട് മുമ്പേ ബ്ലോക്ക് ചെയ്യും. വിവിഐപി റൂട്ടില്‍ ഉദ്ദേശം 20മിനിട്ട് ഗതാഗത നിരോധനം ഉണ്ടായിരിക്കും. വിവിഐപി കടന്നു പോകുന്ന എല്ലാ റോഡുകളിലെയും ഇരുവശവുമുള്ള താമസക്കാര്‍ വിവിഐപി കടന്നുപോകുന്നതിന് മുമ്പ് 30 മിനിട്ടിനുള്ളില്‍ അവരവരുടെ സ്വകാര്യ വാഹനങ്ങള്‍ റോഡുകളിലേക്ക് ഇറക്കരുത്.
കൊച്ചി നഗര പരിധിയില്‍ വിവിഐപി കടന്നു പോകുന്ന റോഡുകളില്‍ കണ്ടെയ്നര്‍ ലോറികളോ മറ്റ് ലോറികളോ അനുവദിക്കില്ല. വിഐപികളുടെ കാര്‍ മോഹന്‍-പാലസ് കോമ്പൗണ്ടിലും ക്ഷണിതാക്കളുടെ കാര്‍പാര്‍ക്കിംഗ് മറൈന്‍ഡ്രൈവില്‍ പാര്‍ക്ക് ചെയ്യണം. കൂടുതലായി വരുന്ന വാഹനങ്ങള്‍ കലൂര്‍ മണപ്പാട്ടിപ്പറമ്പിലും സെന്റ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: