പത്തനംതിട്ട: ജില്ലാകാര്ഷിക വികസനസമിതിയില്നിന്നും ബിജെപിപ്രതിനിധിയെ ഒഴിവാക്കിയെന്ന് ആക്ഷേപം. നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളെ ജില്ലാകാര്ഷികവികസനസമിതിയില്ഉള്പ്പെടുത്തണംഎന്നിരിക്കെയാണ് ബിജെപിപ്രതിനിധിയെ ഒഴിവാക്കിയത്..
കൃഷിവകുപ്പിന്റെ ജില്ലാഓഫീസില്നിന്നും ഡയറക്ടറേറ്റിലേക്ക് നല്കിയ ലിസ്റ്റില്‍ ബിജെപിപ്രതിനിധിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഡയറക്ടറേറ്റില്‍ നിന്നും തിരികെവന്ന ലിസ്റ്റില്‍ ബിജെപി പ്രതിനിധിയുടെ പേര് ഒഴിവാക്കുകയായിരുന്നുഎന്നാണ് ലഭിക്കുന്നവിവരം.
കര്‍ഷകമോര്‍ച്ചാ ജില്ലാപ്രസിഡന്റ് പി.ഉണ്ണികൃഷ്ണനെയാണ് ബിജെപിയുടെപ്രതിനിധിയായി കാര്ഷികവികസനസമിതിയിലേക്ക് ബിജെപി നിര്‍ദ്ദേശിച്ചിരുന്നത്. ബിജെപിഒഴികെയുള്ള മറ്റ് രാഷ്ടീയപാര്ട്ടികളുടെപ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ജില്ലയിലെ കാര്ഷികവികസനപ്രവര്ത്തനങ്ങള് നിരീക്ഷിക്കാനും ആസൂത്രണംചെയ്യാനുമുള്ള കാര്ഷികവികസനസമിതിയുടെ ചെയര്മാന് ജില്ലാകളക്ടറും, അദ്ധ്യക്ഷന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാണ്. നിലവില്‍ അന്‍പതിലേറെ ആളുകളാണ് കാര്‍ഷികവികസന സമിതിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: