തിരുവല്ല: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജനക്ഷേമ പ്രവൃത്തികള്‍ നാട്ടുകാരില്‍ എത്തിക്കുന്നതിനായി സ്ഥാപിച്ച നോട്ടിസ് ബോര്‍ഡുകള്‍ നോക്കുകുത്തികളാകുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പു സ്ഥാപിച്ച ബോര്‍ഡുകള്‍ താലൂക്കിലെ ചുരുക്കം പഞ്ചായത്തുകളില്‍ മാത്രമാണു ശേഷിക്കുന്നത്.
ബാക്കിയെല്ലാം തുരുമ്പെടുത്തു.ചിലത് ആക്രി പെറുക്കുക്കാര് കൊണ്ടുപോയി. പാലോളി മുഹമ്മദുകുട്ടി തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്ന കാലത്താണ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഒരു മീറ്റര്‍ നീളത്തിലും രണ്ടു മീറ്റര്‍ വീതിയിലുമുള്ള ബോര്‍ഡുകള്‍ എല്ലാ വാര്‍ഡുകളിലും സ്ഥാപിക്കാനായിരുന്നു തീരുമാനം. പഞ്ചായത്തുകളില്‍ നിന്നു ജനങ്ങളെ അറിയിക്കേണ്ട വിവരങ്ങള്‍ ബോര്‍ഡുകളില്‍ പതിക്കണമെന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ജനകീയാസൂത്രണ പദ്ധതിയില്‍പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചെങ്കിലും ആരംഭത്തില്‍ മാത്രമാണ് ജനോപകാര വിവരണങ്ങള്‍ പതിച്ചത്. പിന്നീട് സംരക്ഷണമില്ലാതെ വന്നപ്പോള്‍ ബോര്‍ഡുകള്‍ തുരുമ്പെടുത്തു തുടങ്ങി.
താലൂക്കിലെ ഏതാനും പഞ്ചായത്തുകളില്‍ ഇപ്പോഴും ബോര്‍ഡുകള്‍ ശേഷിക്കുന്നുണ്ടങ്കിലും അറിയിപ്പുകളൊന്നും ബോര്‍ഡുകളില്‍ പതിക്കാറില്ല. രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും പോസ്റ്റര്‍ പതിക്കാനുള്ള ഇടമായിട്ടാണു ബോര്‍ഡുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: