അടൂര്‍: ഇന്നലെ പെയ്തകനത്ത മഴയില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ റോഡ് വെള്ളത്തില്‍ മുങ്ങി. ചെളിയും മാലിന്യവും നിറഞ്ഞ് ഓട അടഞ്ഞതോടെയാണ്റോഡ് വെള്ള ത്തിനടിയിലായത്. കെ.പി റോഡില്‍ വെള്ളക്കെട്ടായതോടെ വൈകിട്ട് രണ്ട് മണിക്കൂറോളം ഗതാഗതകുരുക്കും അനുഭവപ്പെട്ടു.
തട്ട റോഡിലേക്ക് തിരിയുന്ന ഭാഗം മുതല്‍ പമ്പ് വരെ മിക്ക ഭാഗത്തും ഓട അടഞ്ഞ് കിടക്കുകയാണ്.
റോഡില്‍ ജലനിരപ്പ്ഉയര്ന്നതോടെ റോഡരുകിലെ ഓട എവിടെയെന്നറിയാന്‍ കഴിയാതായത് കാല്‍ന ടയാത്രക്കാര്ക്കും വാഹ നങ്ങള്‍ക്കും ബുദ്ധിമുട്ടു ണ്ടാക്കി. ഇതി നിടയില്‍ പെട്ടിഓട്ടോറിക്ഷ ഓടയിലേക്ക് മറിയുകയും ചെയ്തു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥരും സമീപത്തെ കടക്കാരും ചേര്‍ന്ന് ഓട്ടോറിക്ഷ ഓടയില്‍ നിന്നും ഉയര്‍ത്തി.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയിലും ഇവിടെ വെള്ളക്കെട്ട് രൂപപ്പെ ട്ടിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ഈ ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ വിവിധ തലങ്ങളില്‍ പല നടപടികളും നടത്തിയിരുന്നെങ്കിലും ഫലം ഉണ്ടായില്ല.
പരമ്പരാഗത ഓടകള്‍ അടഞ്ഞ് വലിയ തോട്ടിലേക്കുള്ള ജലനിര്‍ഗമനം തടസ്സപ്പെട്ടതോടെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഏതു മഴ പെയ്താലും സെന്‍ട്രല്‍ ജംഗ്ഷന് വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: