കിണാശ്ശേരി: ജൈവവൈവിധ്യ ഉദ്യാന നിര്‍മ്മാണ പ്രവര്‍ത്തനത്തനങ്ങള്‍ക്ക് കിണാശ്ശേരി തണ്ണീര്‍പന്തല്‍ എഎംഎസ്ബി സ്കൂള്‍ തുടക്കം കുറിച്ചു. യുവപരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതിന്നായി പക്ഷികള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ദാഹജലം നല്‍കുന്നതിന് സ്കൂള്‍ മുറ്റത്തെ മരങ്ങളില്‍ മണ്കലങ്ങള് സ്ഥാപിക്കുകയും പൂമ്പാറ്റകളെ ആകര്‍ഷിക്കുന്നതിനാവശ്യമായ ചെടികള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു.
ഹെഡ്മിസ്ട്രസ് ടി.ഡി.ബേബിയുടെ നേതൃത്വത്തില്‍ ടീച്ചര്‍മാരായ കെ.ആര്.ബിന്ദു, പി.പദ്മജ, എ. മഞ്ജുള, എസ്.വിനോദന്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഉദ്യാനം നിര്‍മ്മിക്കുന്നത്. വിദ്യാര്‍ത്ഥികളായ റിനീഷ് അശോകന്, നാസര്‍, ആകാശ്, ഷംലാ, സജീന എന്നിവരെ ഉദ്യാന പരിപാലന ചുമതല ഏല്‍പ്പിച്ചു.
ഉദ്യാനത്തിനാവശ്യമായ ചെടികളും സാങ്കേതിക സഹായങ്ങളും നിര്‍ദ്ദേശങ്ങളും പരിസ്ഥിതി പ്രവര്‍ത്തകനായ ശ്യാംകുമാര്‍ തേങ്കുറിശ്ശി, ദേശീയ ഹരിതസേന ജില്ലാ കോഒര്‍ഡിനേറ്റര്‍ എസ്.ഗുരുവായൂരപ്പന് എന്നിവര്‍ നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: