മണ്ണാര്‍ക്കാട്: വര്‍ഷങ്ങളായി കാലാഹരണപ്പെട്ടു കിടന്നിരുന്ന അരയങ്ങോട് ക്ഷേത്രകുളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് കുളത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചത്. പ്രദേശത്തെ കൃഷിക്കും മറ്റ് ആവിശ്യങ്ങള്‍ക്കും ജനങ്ങള്‍ പ്രധാനമായി ആശ്രയിച്ചിരുന്നത് ഈ കുളത്തിനെയാണ്. കടുത്ത വേനലിലും വറ്റാത്ത നീരുറവയാണ് കുളത്തിന്റെ പ്രത്യേകത.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജലസസ്യങ്ങള്‍ വളര്‍ന്ന് ഉപയോഗ യോഗ്യമല്ലാതായിരിക്കുകയായിരുന്നു ഈ കുളം. ക്ഷേത്രത്തിന്റെ ആവിശ്യത്തിന് മാത്രമാണ് കുളത്തില്‍ നിന്നും വെള്ളമെടുത്തിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജലാശയങ്ങള്‍ വൃത്തിയാക്കുന്നതിനായി ഈ കുളത്തിനും ഫണ്ട്
അനുവദിച്ചിരുന്നു. നബാര്‍ഡിന്റെ 42ലക്ഷം രൂപ ഫണ്ടുപയോഗിച്ച് കെഎല്‍ഡിസിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കുടിവെള്ളത്തിനും കൃഷി ആവശ്യങ്ങള്‍ക്കും ഇത് ഉപകരിക്കും.
40 മീറ്റര്‍ നീളവും 33 മീറ്റര്‍ വീതിയും നാല് മീറ്ററില്‍ കൂടുതല്‍ താഴ്ച്ചയിലുമാണ് കുളം നിര്‍മ്മിച്ചിരിക്കുന്നത്. ചുറ്റും കരിങ്കല്‍ പടവുകളും അതിനു മുകളില്‍ കോണ്‍ഗ്രീറ്റും ഇട്ട് ബലപ്പെടുത്തി.
ക്ഷേത്രക്കുളത്തിന്റെ തെക്കേ നടയിലും പടിഞ്ഞാറെ നടയിലും 12 അടിയോളം വീതിയിലും നീളത്തിലും പ്ലാറ്റ്ഫോമും പടവും പണിതിട്ടുണ്ട്. മണ്ഡല കാലത്ത് സ്വാമിമാര്‍ക്ക് കുളിച്ചുതൊഴുവാന് ക്ഷേത്രക്കുളം ഉപകരിക്കുമെന്ന് ക്ഷേത്രക്കമ്മറ്റി ഭാരവാഹികളായ രാജേഷ്, പ്രസാദ്, വിഷ്ണു, കൗണ്‍സിലര്‍ വസന്ത എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: