തിരുവനന്തപുരം : വലിയതുറ മാര്‍ക്കറ്റിന് പിന്‍ഭാഗത്ത് വര്‍ഷങ്ങളായി കൂടിക്കിടന്ന 30 ലോഡ് മാലിന്യം നഗരസഭ നീക്കം ചെയ്തു. മാലിന്യക്കൂമ്പാരത്തില്‍ð നിന്ന് പ്ലാസ്റ്റിക് വേര്‍തിരിച്ച ശേഷം ഇനോക്കുലം തളിച്ച് കുഴിച്ചുമൂടുകയായിരുന്നു. വേര്‍തിരിച്ച പ്ലാസ്റ്റിക് കഴുകി വൃത്തിയാക്കി മുട്ടത്തറയിലെ ഷ്രെഡ്ഡിംഗ് യൂണിറ്റിലേയ്‌ക്ക് മാറ്റി. രണ്ടു ദിവസങ്ങളിലായി 25 തൊഴിലാളികള്‍ കഠിന പ്രയത്‌നം ചെയ്താണ് മാലിന്യം നീക്കം ചെയ്തത്. മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് സ്ഥലം സന്ദര്‍ശിച്ച് തൊഴിലാളികളെ അഭിനന്ദിച്ചു. വൃത്തിയാക്കിയ സ്ഥലത്ത് നാളെ പോര്‍ട്ടബിള്‍ എയ്‌റോബിക് ബിന്നുകള്‍ സ്ഥാപിക്കും. ഇതിന്റെ പരിചരണത്തിനും മാലിന്യം വലിച്ചെറിയുന്നത് തടയാനുമായി 24 മണിക്കൂറും തൊഴിലാളികളെ നിയോഗിക്കും.
കുമരിച്ചന്തയില്‍ð കൂടിക്കിടന്നിരുന്ന മാലിന്യം നീക്കം ചെയ്ത് അവിടെ പോര്‍ട്ടബിള്‍ എയ്‌റോബിക് ബിന്നുകള്‍ സ്ഥാപിച്ചിരുന്നു. പരിപാടിയുടെ വിജയത്തെതുടര്‍ന്നാണ് വലിയതുറ മാര്‍ക്കറ്റ് ശുചീകരിച്ചത്. ശുചീകരണ പരിപാടികള്‍ക്ക് പൂന്തുറ സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുജിത് സുധാകര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അര്‍ച്ചന, ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















