മലയിന്‍കീഴ് : ഒരു മാസത്തിലേറെയായി കുടിവെള്ളമില്ലാത്തതിനെതുടര്‍ന്ന് വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ വേങ്കൂര്‍, കുറിച്ചിലുവിള നിവാസികള്‍ ചൂഴാറ്റുകോട്ട ജലശുദ്ധീകരണശാല ഉപരോധിച്ചു. രാത്രി വൈകിയും സമരം തുടരുകയാണ്. കരമനയാറ്റിന്‍ തീരത്തുള്ള ചൂഴാറ്റുകോട്ട ജലശുദ്ധീകരണശാലയില്‍ നിന്നാണ് വിളവൂര്‍ക്കലിനു പുറമെ സമീപ പഞ്ചായത്തുകളിലും നഗരത്തിലെ ചിലയിടങ്ങളിലും വെള്ളം വിതരണം ചെയ്യുന്നത്. ദിനംപ്രതി അന്‍പതോളം ടാങ്കറുകളും പണം നല്‍കി ഇവിടെ നിന്നും വെള്ളം കൊണ്ടുപോകുന്നുണ്ട്. പക്ഷേ മറ്റിടങ്ങളില്‍ വെള്ളം മുടക്കം കൂടാതെ ലഭിക്കുമ്പോള്‍ വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ മാത്രം വെള്ളം കിട്ടാത്ത സ്ഥിതിയാണുള്ളത്. അതേസമയം കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ വെള്ളം പമ്പുചെയ്യുമ്പോള്‍ തുടര്‍ച്ചയായി പൊട്ടുന്നതിനാലാണ് വിതരണം മുടങ്ങുന്നതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. ഇതിന്റെ അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് ജലവിതരണം ആരംഭിക്കുമെന്നും അതുവരെ ടാങ്കറില്‍ വെള്ളം എത്തിക്കാനുള്ള സംവിധാനം ഏര്‍പ്പാടാക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. എന്നാല്‍ അധികൃതരുടെ അനാസ്ഥയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും
















