തൃശൂര്‍: കള്ളനോട്ട് കേസില്‍ പോലീസ് പിടികൂടിയ മുഖ്യപ്രതി സിപിഎമ്മിന്റെ സജീവ പ്രവര്ത്തകന്. ചാവക്കാട് നിന്ന് കള്ളനോട്ടുമായി പിടിയിലായ കൂര്‍ക്കഞ്ചേരി സ്വദേശി പുതിയവീട്ടില്‍ റാഫി ഡിവൈഎഫ്ഐയുടെ മേഖലാ സെക്രട്ടറിയായിരുന്നു. കൂര്‍ക്കഞ്ചേരി മേഖലയില്‍ സിപിഎമ്മിന്റെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്നതും റാഫിയായിരുന്നു. ഇയാള്‍ കള്ളനോട്ട് കേസില്‍ പ്രതിയായതോടെ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് സിപിഎം.
റാഫി സിപിഎം പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെയും പ്രകടനങ്ങള്‍ നയിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. തൃശൂര്‍ മെയര്‍ അജിത ജയരാജനൊപ്പം റാഫി ഉള്‍പ്പടെ കൂര്‍ക്കഞ്ചേരിയിലെ സിപിഎം പ്രവര്‍ത്തകര്‍ നില്ക്കുന്ന ഗ്രൂപ്പ് ഫോട്ടോയും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. കള്ളനോട്ട് കേസിന് പിന്നില്‍ അന്തര്‍ സംസ്ഥാന ബന്ധങ്ങളുള്ള വന്‍ മാഫിയയാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: