ചാലക്കുടി: ചാലക്കുടിപുഴയോരം വ്യാപകമായി കൈയേറുകയും റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നതായി പരാതി.
അതിരപ്പിള്ളി മുതല്‍ ചാലക്കുടി വരെയുള്ള ഭാഗത്തെ പുഴയോരങ്ങളിലാണ് കൈയേറ്റം കൂടുതലായി നടന്നു വരുന്നത്.ഇതിനെതിരെ പ്രദേശ വാസികള്‍ ബന്ധപ്പെട്ട പഞ്ചായത്ത്,വില്ലേജ് ഓഫീസുകളില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.
സ്വാധീനം ഉപയോഗിച്ച് തടസങ്ങള്‍ നീക്കി നിര്‍മ്മാണ പ്രവൃത്തികള്‍ വ്യാപകമായി നടക്കുകയാണ്.അതിരപ്പിള്ളി പഞ്ചായത്തിലെ കണ്ണന്‍കുഴി കേന്ദ്രീകരിച്ച് തന്നെ നിരവധി റിസോര്‍ട്ടുകളാണ് കൈയേറ്റം നടത്തി നിര്‍മ്മാണം നടത്തുന്നത്.
അതിരപ്പിള്ളി കേന്ദ്രീകരിച്ച് നിരവധി റിസോര്‍ട്ടുകളാണ് അനധികൃതമായി സ്ഥലം കൈയേറി പ്രവര്‍ത്തിച്ചു വരുന്നത്.ചാലക്കുടി പുഴയോരത്തുള്ള അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യുവമോര്‍ച്ച ചാലക്കുടി മണ്ഡലം കമ്മിറ്റിയാവശ്യപ്പെട്ടു. ടി.വി.പ്രജിത്ത് ഉദ്ഘാടനം ചെയ്തു. സുനില്‍ കാരാപ്പാടം അദ്ധ്യക്ഷത വഹിച്ചു. കെ.കെ.കിഷോര്‍,എം.എസ്.രജ്ജിത്ത്,രാഹുല്‍ എന്‍.ആര്.അനില്‍കുമാര്‍ കെ.എ.കെ.സി.ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: