കൊച്ചി: തീരമൈത്രി ഗ്രൂപ്പുകള്‍ കാലത്തിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ. എറണാകുളം ഗസ്റ്റ്ഹൗസില്‍ സാഫിന്റെ (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷന്വിമന്) കീഴിലുള്ള തീരമൈത്രി മിഷന് കോര്‍ഡിനേറ്റര്‍മാരുടെയും നോഡല്‍ ഓഫീസര്‍മാരുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മത്സ്യത്തൊഴിലാളി മേഖലയിലെ സ്ത്രീകളുടെ സ്വയം തൊഴില്‍ ഗ്രൂപ്പുകളാണ് തീരമൈത്രി ഗ്രൂപ്പുകള്‍. ഇവ ലാഭത്തിലാക്കാന്‍ കാലത്തിന് അനുസരിച്ച് വരുമാനസാധ്യതയുള്ള മേഖലകള്‍ കണ്ടെത്തി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. ഓരോ ഗ്രൂപ്പിനെയും ലാഭകരമാക്കാന്‍ മിഷന് കോഡിനേറ്റര്‍മാരും ഉദ്യോഗസ്ഥരും പരിശ്രമിക്കണം. പ്രവര്‍ത്തിക്കാത്തതും വരുമാനം കുറവുള്ളതുമായ ഗ്രൂപ്പുകള്‍ നിര്‍ത്തലാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
തീരമൈത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സത്യവതി, ഡെപ്യൂട്ടി ഡയറക്ടര്‍ ദിനേശ് എസ്. മണ്‍റോ, എന്‍ കെ. ശശിധരന് പിള്ള, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: