പാലക്കാട്:അട്ടപ്പാടിയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ആദിവാസി കുട്ടികളോട് ജാതിവിവേചനം കാണിച്ച അധ്യാപകരെയും പ്രധാനധ്യാപികയെയും പിരിച്ചുവിടണമെന്ന് ജനാധിപത്യരാഷ്ട്രീയ സഭ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അവര്‍ക്കെതിരെ ജാതിപീഡനത്തിനും, ക്രിമിനല്‍ വകുപ്പും പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.ജാതി ഫാസിസത്തിനെതിരെ അട്ടപ്പാടിയില്‍ ജാതി വിരുദ്ധ-ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ജെആര്‍എസ് ആക്ടിംഗ് ചെയര്മാന് ഇ.പി.കുമാരദാസ്,ജില്ലാ പ്രസിഡന്റ് വിജയന് പട്ടാമ്പി എന്നിവര്‍ പറഞ്ഞു.
അഗളി ഗവഎച്ച്എസ്എസില് വിജിലന്‍സ് സിഐ വി.കൃഷ്ണന് കുട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആദിവാസി വിദ്യാര്‍ത്ഥികള്‍ വിവേചനം നേരിടുന്നുണ്ടെന്ന് കണ്ടെത്തിയത്.
അഞ്ചാം ക്ലാസിനും എട്ടിനുമിടയിലുള്ള ക്ലാസുകളിലാണ് വിവേചനം. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി ചില ഡിവിഷനുകള്‍ അനുവദിച്ച നിലയിലാണ്. മറ്റ് വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇതില്‍ നാമമാത്രമാണ്.
അതേസമയം മറ്റ് വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഡിവിഷനുകളില്‍ ആദിവാസി കുട്ടികളുമില്ല. അധ്യാപനത്തിലും വിവേചനമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു.മലയാള മീഡിയം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കും ഇംഗ്ലീഷ് മീഡിയം മറ്റുവിദ്യാര്ത്ഥികള്ക്കുമാണെന്ന ന്യായവാദമാണ് ഇടതുപക്ഷ അധ്യാപകസംഘടനയില്പ്പെട്ട അധ്യാപകര്‍ പറയുന്നത്.
സംഭവത്തില്‍ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രി എ.കെ.ബാലനും നിലപാടുവ്യക്തമാക്കണമെന്നും ആരോപണവിധേയരായ അധ്യാപകരെ കെഎസ്ടിഎ സംഘടനയില്‍ നിന്നും പുറത്താക്കണമെന്നും ജെആര്‍എസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: