കാട്ടാക്കട: നിലമ്പൂര്‍ ഉള്‍ക്കാട്ടിലെ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയ കുട്ടിക്കൊമ്പന് ഇനി കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തില്‍ സുഖവാസം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടുകാണി ചുരം പാതയിലെ ഒന്നാം വളവിന് സമീപം പാറക്കെട്ടിനടിയില്‍ അകപ്പെട്ട നിലയില്‍ കുട്ടിക്കൊമ്പനെ കണ്ടെത്തിയത്. ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രാഥമിക നിരീക്ഷണത്തിന് ശേഷം പ്രത്യേക വാഹനത്തില്‍ നിലമ്പൂരില്‍ നിന്ന് തിരിച്ച കൊമ്പന്‍ ഇന്നലെ രാവിലെ കോട്ടൂര്‍ കാപ്പുകാടിലെത്തി.
ആനക്കുട്ടികളുടെ പരിചരണത്തിന് ഒരുക്കിയ മുറിയില്‍ കയറ്റിയ കുട്ടിക്കൊമ്പന് പരിചാരകന്‍ ലാക്ടോജന്‍ നല്‍കി. മുറിയില്‍ കയറി പരതിനടന്ന കൊമ്പന്‍ പരിചാരകന്‍ വിളിച്ചതോടെ അനുസരണയുള്ള കുട്ടിയെ പോലെ അടുത്തെത്തി. മൂന്നുമാസത്തോളം പ്രായമുണ്ട് കാപ്പുകാട്ടിലെ പുതിയ അതിഥിക്ക്. ഒന്നര മാസത്തോളം കൂടുതല്‍ ശ്രദ്ധയോടെയുള്ള പരിചരണമാകും കുട്ടിക്കൊമ്പന് നല്‍കുകയെന്ന് ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ അനില്‍കുമാര്‍ പറ
















