പരപ്പനങ്ങാടി: ചുമരെഴുത്തുകളില്‍ കരിഓയില്‍ ഒഴിച്ച് പരപ്പനങ്ങാടി നഗരസഭാ പരിധിയില്‍ സിപിഎം അക്രമത്തിന് കോപ്പുകൂട്ടുന്നു.
കോയംകുളം, കീഴ്ചിറ, നെടുവ, കോട്ടത്തറ, ഉള്ളണം പ്രദേശങ്ങളിലാണ് സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് ഭരണപക്ഷ ധാര്‍ഷ്ട്യം തലക്കുപിടിച്ച പ്രാദേശിക നേതാക്കള്‍ പരക്കെ അക്രമം അഴിച്ചുവിടുന്നത്.
കഴിഞ്ഞ ദിവസം സിപിഎം നേതാക്കളായ കെ.തുളസിദാസ്, ടി.പ്രഭാകരന് തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ സിപിഎം സംഘം കോട്ടത്തറയിലെ ഇലക്ട്രിക് പോസ്റ്റുകളിലും പൊതു ഇടങ്ങളിലും കരിഓയല്‍ അടിച്ചു.
പരപ്പനങ്ങാടിയില്‍ ഏകപക്ഷീയ അക്രമങ്ങള്‍ നടത്തി ജനങ്ങളുടെ സൈ്വരജീവിതത്തിന് തടസമുണ്ടാക്കുകയാണ് സിപിഎം നേതാക്കള്‍ അണികളെ നിലക്കുനിര്‍ത്തേണ്ട നേതാക്കള്‍ അക്രമത്തിന് ആഹ്വാനം ചെയ്യുകയാണ്. പരപ്പനങ്ങാടിയില്‍ പൊതുഇടങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിലും ചുമരെഴുത്തുകള്‍ നടത്തരുതെന്ന് ഒരു വര്‍ഷം മുമ്പ് സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായതായിരുന്നു എന്നാല്‍ ഇതിന് നേതൃത്വം നല്കിയ സബ് ഇന്‍സ്പെക്ടര്‍ സ്ഥലം മാറിപ്പോയതോടെ സിപിഎം അപ്രമാദിത്വം തുടരുകയാണ്.
മുക്കിലും മൂലയിലും കൊടികളും സ്തൂപങ്ങളും സ്ഥാപിച്ച് അഭിനവപാര്ട്ടി ഗ്രാമങ്ങളാക്കുകയാണ് സിപിഎം ഭരണത്തിന്റെ തണലില്‍ നടത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് പരപ്പനങ്ങാടി പോലീസ് കൂട്ടുനില്‍ക്കുകയാണെന്ന് ബിജെപി നെടുവ ഏരിയാ കമ്മറ്റി ആരോപിച്ചു.
മനപൂര്‍വ്വം പ്രകോപനമുണ്ടാക്കി പ്രദേശത്ത് അസ്വസ്ഥത പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ പോലീസ് തയ്യാറാകണമെന്ന് നെടുവ ഏരിയാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
ഉള്ളേരി ഷാജി, കെ.മുരളി, കെ.ഗണേശന്, പുഷ്പന് തെക്കേടത്ത് ബിനു, കെ.ബേബി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: