റാന്നി: തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും ശബരിമല പാതകളിലും കവലകളിലും സ്ഥാപിച്ച ദിശാസൂചികകള്‍ മിക്കതും അക്ഷരങ്ങള്‍ മാഞ്ഞും തുരുമ്പെടുത്ത് നശിച്ചവയും. ഇരുപത് വര്ഷംമുന്പ് സ്ഥാപിച്ചവയാണ് ഇപ്പോള്‍ ഈ അവസ്ഥയില്‍ നില്‍ക്കുന്നത്.
ശബരിമല തീര്ഥാടനംതുടങ്ങുമ്പോഴെങ്കിലും പുതിയ ദിശാസൂചികകളും മറ്റു വിവരണ ഫലകങ്ങളും പാതകളില്‍ സ്ഥാപിക്കുമോ എന്നാണ് ഭകതരുടെ ചോദ്യം. കരാര്‍ ചെയ്ത പ്രവൃത്തി നടക്കാത്തതില്‍ ഉദ്യോഗസ്ഥരുടെ അലംഭാവമാണോയെന്ന് സംശയമുയരുന്നു.
പാതകളില്‍ ആവശ്യത്തിനു ദിശാസൂചകങ്ങളില്ലാത്തതു മൂലം മുന്‍ വര്‍ഷങ്ങളില്‍ രാത്രിയിലെത്തുന്ന അയ്യപ്പന്മാര് വഴിയറിയാതെ വട്ടം ചുറ്റുന്നത് സ്ഥിരം കാഴ്ചയാണ്. ഇത്തവണ അതിനു മാറ്റം കാണാന്‍ പി ഡബ്ല്യു ഡി യുടെ റാന്നി സെക്ഷന്‍ മാത്രമായി 15 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കരാറും നല്‍കിയതാണ് എന്നാല്‍ ഇതുവരെ ദിശാസൂചികകള്‍ സ്ഥാപിച്ചിട്ടില്ല. സമ്പൂര്‍ണ്ണ വണ്‍വേ നടപ്പാക്കിയ ഇട്ടിയപ്പാറ ടൗണില്‍ നോ പാര്‍ക്കിങ്, പാര്‍ക്കിങ് ബോര്‍ഡുകളും ദിശാസൂചകങ്ങളും ആവശ്യത്തിനു സ്ഥാപിക്കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ നിര്‍ദ്ദേശിച്ചിരുന്നു.
ഇത് സ്ഥാപിച്ചാല്‍ മാത്രമേ ടൗണിലെ പാര്‍ക്കിങ് ക്രമീകരിക്കാനാകൂ. ഇതിന് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ ശബരിമല അവലോകന യോഗത്തില്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: