ചാലിയം: കൂട്ടുകാരുമൊത്ത് ചാലിയം പുലിമുട്ട് ഭാഗത്ത് കടലില്‍ ചൂണ്ടയിടുന്നതിനിടെ, കല്ലിനിടയില്‍ കുടുങ്ങിക്കിടന്ന ചൂണ്ട വലിക്കുന്നതിനിടെ കണ്ണില്‍ തുളച്ചുകയറി. പരിക്കേറ്റ കെട്ടിട നിര്‍മ്മാണത്തൊഴിലാളി ചെറുവണ്ണൂര്‍ സ്രാമ്പി സ്വദേശി പുത്തന്‍വീട്ടില്‍ അബ്ദുള്‍ സലാമിനെ കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെറ്റിനവിഭാഗം തലവന്‍ ഡോ. വി. എസ്. പ്രകാശിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തി ചൂണ്ട പുറത്തെടുത്തു. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും അപകടനില തരണം ചെയ്തതായും ഡോ. പ്രകാശ് പറഞ്ഞു.
















