പാലക്കാട്: പതിവായി ശുപാര്‍ശകളുമായി കൗണ്‍സിലര്‍ എന്‍.ശിവരാജന് തന്നെ സമീപിക്കാറുണ്ടെന്ന രീതിയില്‍ വന്ന വാര്‍ത്ത ശരിയല്ലെന്ന് നഗരസഭ സെക്രട്ടറി രഘുരാമന് വ്യക്തമാക്കി.
അദ്ദേഹം ബാര്‍ ലൈസന്‍സിന് ശുപാര്‍ശ ചെയ്തെന്ന രീതിയിലായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. എന്നാല്‍ അദ്ദേഹം ബാര്‍ ലൈസന്‍സിന് ശുപാര്‍ശ ചെയ്തിട്ടില്ലെന്നും സെക്രട്ടറി വിശദീകരണക്കുറുപ്പില്‍ പറഞ്ഞു. ബാറുകള്‍ക്കുള്ള ലൈസന്‍സ് നല്‍കുന്നത് നഗരസഭയില്‍ നിന്നല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: