തിരുവല്ല: നഗരസഭയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിനായി ജലസംഭരണി നിര്‍മ്മിക്കുവാന്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തിയിരുന്ന സ്ഥലം ജലവിതരണ വകുപ്പിന് വിട്ടുനല്‍കിയതാണ് ഡ്രാവിങ് ടെസ്റ്റ് അനിശ്ചിതത്വത്തിലായത്.
തിരുമൂലപുരം കാളച്ചന്തയോട് ചേര്‍ന്ന് നഗരസഭയുടെ ഉടമസ്ഥതയിലുള്ള മൈതാനത്താണ് കാലങ്ങളായി ടെസ്റ്റ് നടത്തിയിരുന്നത്.
ഇതേ തുടര്‍ന്ന് അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാല്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് ടെസ്റ്റിങ്ങ് നിര്‍ത്തിവെച്ചതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.ജലസംഭരണി നിര്‍മ്മിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച ആരംഭിച്ചു. ആഴ്ചയില്‍ മൂന്നു ദിവസങ്ങളായി നൂറ്റമ്പതോളം പേരാണ് ഇവിടെ െ്രെഡവിങ്ങ് ടെസ്റ്റ് നടത്തുന്നത്. 300 പേരാണ് വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ ലേണേഴ്സ് ടെസ്റ്റ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആറ് മാസമാണ് ലേണേഴ്സിന്റെ കാലാവധി. ഈ കാലയളവിനുള്ളില്‍ പുതിയ സ്ഥലം കണ്ടെത്താനായില്ലെങ്കില്‍ കാലാവധി അവസാനിക്കുന്ന മുന്നൂറ് പേരും വീണ്ടും ലേണേഴ്സ് ടെസ്റ്റിന് ഹാജരാകേണ്ടി വരും. ലേണേഴ്സിന് പുതുതായി അപേക്ഷിക്കുന്നവരും സ്ഥലം കിട്ടുന്നതുവരെ കാത്തിരിക്കേണ്ടിവരും. അത്യാവശ്യം വേണ്ടവര്‍ക്ക് ജില്ലയിലെ മറ്റേതെങ്കിലും ആര്‍ടി ഓഫീസുകളില്‍ അപേക്ഷിക്കുകയെന്നാതാണ് ഏകമാര്‍ഗം.
സ്ഥലം ഒഴിയണമെന്ന് രണ്ട് വര്‍ഷം മുമ്പ് നഗരസഭ മോട്ടോര്‍ വാഹനകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. പകരം പുളിക്കീഴ് ഷുഗര്‍ ഫാക്ടറിയുടെ ഉടമസ്ഥതയില്‍ പോലീസ് സ്റ്റേഷന് എതിര്‍വശമുള്ള രണ്ടേക്കര്‍ ഭൂമി മോട്ടോര്‍ വാഹന വകുപ്പിന് വിട്ടുനല്‍കാനും തീരുമാച്ചു. ഒരു വര്‍ഷം മുമ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും തുടര്‍ നടപടിക്കായി ജില്ലാ കളക്ടര്‍ക്ക് നല്‍കുകയും ചെയ്തു. കെട്ടിടം നിര്‍മിച്ച് ആര് ടി ഓഫീസിന്റെ പ്രവര്‍ത്തനം റവന്യൂ ടവറില്‍ നിന്നും മാറ്റുന്നതിനും കംമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റിങ്ങ് സംവിധാനം ഒരുക്കുന്നതിനു മായി മോട്ടോര്‍ വാഹന വകുപ്പ് രണ്ട് കോടി രൂപയും അനുവദിച്ചു.
എന്നാല്‍ ഈ ഭൂമി ഐ ടി പാര്‍ക്ക് നിര്‍മ്മാണത്തിനായി വിട്ടു നല്കാന് മന്ത്രിതലത്തില്‍ തീരുമാനിച്ചതായി കളകടറുടെ അറിയിപ്പ് ലഭിച്ചതോടെ അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തേണ്ട ഗതികേടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. സ്ഥലം കിട്ടാനായി എല്ലാ പഞ്ചായത്ത് ഓഫീസ് അധികൃതര്‍ക്കും അറിയിപ്പ് നല്‍കിയതായി ജോയിന്റ് ആര്‍ടിഒ ആര്. രാജീവ് പറഞ്ഞു. സ്ഥലം ലഭിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ടെസ്റ്റിങ്ങ് പുനരാരംഭിക്കുന്നതിന് കാലതാമസം ഉണ്ടാവുമെന്നതാണ് മറ്റൊരു വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: