തിരുവനന്തപുരം: കെഎസ്ആര്‍റ്റിസി പെന്‍ഷന്‍ വിതരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മനുഷ്യത്വപരമായി പെരുമാറണമെന്ന് കെഎസ്റ്റി പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് കെ. ഗോപിനാഥന്‍നായര്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍ കുടിശിക ആവശ്യപ്പെട്ട് ട്രാന്‍. ഭവനുമുന്നില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കോടതികളും മനുഷ്യാവകാശ കമ്മിഷനും പുറപ്പെടുവിച്ച ഉത്തരവുകളെ അനുസരിക്കാതെ പെന്‍ഷന്‍ കുടിശികയാക്കി വൈകിപ്പിക്കുന്നതും തന്നിഷ്ടംപോലെ വിതരണം ചെയ്യുന്നതും ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ കെഎസ്ആര്‍റ്റിസി പെന്‍ഷന്‍ പൂര്‍ണമായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. വിതരണം ചെയ്യണമെന്നും മൂന്നുമാസത്തെ കുടിശിക പെന്‍ഷന്‍ ഉടന്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















