Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഡിസംബറില്‍ പട്ടയമേള; കൈവശക്കാരെ ഒഴിപ്പിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 10:20 am IST
in Kozhikode

കോഴിക്കോട്: അയ്യായിരത്തോളം പേര്‍ക്ക് ഭൂരേഖ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ട് ഡിസംബര്‍ അവസാന വാരം ജില്ലയില്‍ പട്ടയമേള സംഘടിപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

കലക്ടറേറ്റില്‍ ജനപ്രതിനിധികളുടേയും റവന്യൂ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിയമപരമായ രേഖകളോടെ താമസിച്ചു വരുന്നവരെ ഇറക്കിവിടുന്നത് സര്‍ക്കാറിന്റെ നയമല്ലെന്ന് മന്ത്രി പറഞ്ഞു. അനധികൃത കൈയ്യേറ്റം അനുവദിക്കില്ല. അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുകയാണ് സര്‍ക്കാര്‍ നയം. ഭൂമിയുടെ അവകാശം സംബന്ധിച്ച് വനംവകുപ്പും റവന്യൂ വകുപ്പും തമ്മിലുളള വ്യത്യസ്ത നിലപാടുകള്‍ സംയുക്ത പരിശോധനകളിലൂടെ തീര്‍പ്പാക്കും.

മലയോര പ്രദേശങ്ങളില്‍ കൈവശക്കാരെ ഒഴിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ യോഗത്തില്‍ പറഞ്ഞു. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ സര്‍വ്വേ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും ഐ.എ.വൈ പ്രകാരം വീട് നിര്‍മ്മിച്ചവര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനും നടപടി ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വടകര മിനി സിവില്‍ സ്റ്റേഷന്റെ സ്ഥലപരിമിതി പരിഹരിക്കുന്നതിനും ഏറാമല ചോറോട് വില്ലേജ് ഓഫീസുകള്‍ക്ക് സ്ഥലം അനുവദിക്കുന്നതിനും നടപടി വേണമെന്ന് സി.കെ നാണു എം.എല്‍.എ പറഞ്ഞു. കോട്ടക്കടവ് ഭാഗത്ത് പുഴ പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കണമെന്ന് കെ.ദാസന്‍ എം.എല്‍.എ പറഞ്ഞു. ഭൂമി സംബന്ധമായ രേഖകള്‍ ഉണ്ടായിട്ടും കട്ടിപ്പാറ പഞ്ചായത്തിലെ ഒട്ടേറെ കുടുംബങ്ങളില്‍ നിന്നും ഭൂനികുതി സ്വീകരിക്കുന്നില്ലെന്ന് കാരാട്ട് റസാഖ് എം.എല്‍.എ യോഗത്തില്‍ ഉന്നയിച്ചു. റവന്യൂ ഭൂമി കൈയ്യേറി കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കണെന്ന് പിടി.എ റഹീം എം.എല്‍.എ പറഞ്ഞു. അഞ്ച് സെന്റ് ഭൂമിയില്‍ വീട് പണിയുന്നതിനായി അപേക്ഷിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നടപടി വേണമെന്ന് വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ ആവശ്യപ്പെട്ടു.

കക്കാടംപൊയില്‍, തുഷാരഗിരി, മംഗലശ്ശേരി പ്രദേശങ്ങളിലുളളവര്‍ക്ക് പട്ടയം ലഭിക്കുന്നതുമായി വനം-റവന്യൂ സംയുക്ത പരിശോധനാ സംഘത്തെ നിയോഗിക്കണമെന്ന് ജോര്‍ജ് എം. തോമസ് എം.എല്‍.എ പറഞ്ഞു.

തീരപ്രദേശത്ത് കഴിയുന്ന മത്സ്യത്തൊഴിലാഴി കുടുംബങ്ങള്‍ക്ക് ഭൂരേഖ ലഭ്യമാക്കണമെന്നും വികസന പദ്ധതികള്‍ക്കായുളള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും എ. പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ്, സബ് കലക്ടര്‍ വി. വിഘ്‌നേശ്വരി, അസി. കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

Kerala

പ്രധാനമന്ത്രി നാളെ കേരളത്തില്‍

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

Kerala

താൻ സഹോദരിയായി കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തവരെ മലയാളി വെടിവെച്ചു, അക്ബർ അഹ്‌മദ് മരിച്ചു, അബ്ദുൽ ഷെയ്‌ക്കിനും സമീർ ഷെയ്‌ക്കിനും പരിക്ക്

Kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

വയനാട്ടില്‍ ഭീതി വിതച്ച മുട്ടിക്കൊമ്പനെ ദൗത്യ സംഘം മയക്ക് വെടിവെച്ചു NEWS BUREAU

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

ശുഭകാര്യങ്ങളും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 3-ലെ രാശിഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രേഖാ രാജെയുടെ ഓര്‍മ്മകളില്‍ പ്രണാമം അർപ്പിച്ച് പ്രേരണാസഭ

യുദ്ധം: അമേരിക്കയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ?

പശ്ചിമേഷ്യൻ യുദ്ധം: പാകിസ്ഥാനിൽ കുതിച്ചുയർന്ന് ഇന്ധനവില, ഡീസൽ ലിറ്ററിന് 520 രൂപ കടന്നു

കരയുദ്ധത്തിനു വന്നാൽ കഥകഴിക്കും: ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.