മലപ്പുറം: മരിച്ചവരെയും റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തി പൊതുവിതരണ വകുപ്പിന്റെ തമാശക്കളി. മൂന്ന് വര്‍ഷം മുമ്പ് മരിച്ചവരും ഇപ്പോഴും റേഷന്‍ കാര്‍ഡുകളില്‍ ജീവിച്ചിരിക്കുന്നു.
കാര്‍ഡില്‍ പേര് ചേര്‍ക്കാനും ഒഴിവാക്കാനും തിരുത്താനും നിര്‍വാഹമില്ല. കാര്‍ഡില്‍ പരിഗണിക്കപ്പെടാതെ പോകുന്നവരും ഒട്ടേറെയാണ്. കാര്‍ഡില്‍ വന്ന ഗുരുതരമായ തെറ്റുകള്‍ വരെ തിരുത്താന്‍ കഴിയാതെയും ഗുണഭോക്താക്കള്‍ ബുദ്ധിമുട്ടുകയാണ്. കുട്ടികളുടെ പേര് ചേര്‍ക്കല്‍, വിവാഹം ചെയ്തവരെ കാര്‍ഡില്‍ ഉള്‍പ്പെടുത്തല്‍, പുതിയ വീടുതാമസക്കാര്, കാര്‍ഡിലെ വിലാസം, പേര്, വയസ്സ് എന്നിവയിലെ തിരുത്ത് തുടങ്ങിയ കാര്യങ്ങളുമായി സപ്ലൈ ഓഫിസിലേക്ക് ചെല്ലാന്‍ കഴിയാത്ത അവസ്ഥയാണ്.
കാലങ്ങളായി നല്കിയ പരാതികള്‍ വരെ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. ഇതിനാല്‍ ആധാര്‍, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് തുടങ്ങിയ പല ആവശ്യങ്ങള്‍ക്കും കാര്‍ഡുടമകള്‍ ദുരിതം അനുഭവിക്കുകയാണ്. മരിച്ചവരുടെ പേരുകള്‍ കാര്‍ഡുകളില്‍നിന്ന് ഒഴിവാക്കത്തതിനാല് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വലിയ ആശങ്കകളാണുണ്ടാക്കുന്നത്.
മുന്‍ഗണനാ ലിസ്റ്റില്‍നിന്ന് പുറത്താക്കപ്പെട്ടവരുടെ പതിനായിരത്തിലധികം പരാതികളും ഓഫീസില്‍ കെട്ടിക്കിടക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ചയില്‍ പരാതികാര്‍ക്കായി അദാലത്ത് നടത്തിയതാണ് ഏക പ്രതീക്ഷ. മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അര്‍ഹരാണെന്നു കാണിച്ചുകൊണ്ടുള്ള വിവരങ്ങള്‍ രേഖാമൂലം വകുപ്പിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ ലിസ്റ്റില്‍ ചേര്‍ക്കുമെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: