ബെംഗളൂരു: തെന്നിന്ത്യന്‍ താരം മേഘ്നാ രാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കന്നട നടന് ചിരഞ്ജീവി സര്‍ജയാണ് വരന്. ബെംഗളൂരു ജെ.പി നഗറിലുള്ള മേഘ്നയുടെ വസതിയില്‍ വച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. വൈകീട്ട് ഹോട്ടല്‍ ലീലപാലസില്‍ സത്കാരം നടന്നു. ഈ വര്‍ഷം ഡിസംബര്‍ 6 നാണ് വിവാഹം.
ആട്ടഗര എന്ന സിനിമയില്‍ ഒരുമിച്ചെത്തിയ മേഘ്നയും ചിരഞ്ജീവിയും അടുത്ത സുഹൃത്തുക്കളാണ്. പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരും നിഷേധിച്ചിരുന്നു.
കന്നട നടന് സുന്ദര്‍ രാജിന്റെയും പ്രമീള ജോഷൈയുടെയും മകളായ മേഘന ജനിച്ചതും വളര്‍ന്നതും ബെംഗളൂരുവിലാണ്. വിനയന് സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാളത്തിലെത്തുന്നത്. തുടര്‍ന്ന് ഓഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുള്‍, റെഡ് വൈന്‍, മെമ്മറീസ് തുടങ്ങിയ ഒരുപിടി മലയാളം ചിത്രങ്ങളിലും വേഷമിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: