പന്തളം: സിപിഎം കുരമ്പാല ലോക്കല്‍ സമ്മേളനത്തില്‍ നിന്നും പ്രതിനിധികള്‍ ഇറങ്ങിപ്പോയി. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പങ്കെടുത്ത, 18നു നടന്ന സമ്മേളനമാണ് യുവാക്കളടക്കം നാല്പതോളം പ്രതിനിധികള്‍ സമ്മേളനം ബഹിഷ്കരിച്ചത്.
ലോക്കല്‍ കമ്മിറ്റി ഓഫീസായ റ്റി.എസ്. രാഘവന് പിള്ള സ്മാരക മന്ദിരത്തില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നേതൃത്വത്തില്‍ നിന്നും ലഭിക്കാതിരുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. ഓഫീസ് ആക്രമണത്തിലെ കുറ്റക്കാര്‍ക്കെതിരെ എന്തു നടപടികളാണെടുത്തതെന്ന് ഒരു വിഭാഗം പ്രതിനിധികള്‍ ചോദിച്ചു. എന്നാല്‍ ഇതിനു മറുപടി നല്കാന് ഏരിയാ നേതാക്കള്‍ക്കു കഴിഞ്ഞില്ല. കാരണം, നേതാക്കള്‍ അറിഞ്ഞു തന്നെയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മൂന്നു മാസം മുമ്പ് ഓഫീസില്‍ അതിക്രമം കാണിച്ചത്. ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ആക്രമണത്തിനെതിരെ കുരമ്പാലയില്‍ നിന്നുള്ള ഏരിയാ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥയും നടത്തിയെങ്കിലും പ്രവര്‍ത്തകരെ വിശ്വസിപ്പിക്കാനായിരുന്നില്ല. ഇതറിഞ്ഞുതന്നെയാണ് പ്രതിനിധികള്‍ ചോദ്യങ്ങളുന്നയിച്ചതും.
കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്പിക്കാന് വിമത പ്രവര്‍ത്തനം നടത്തിയ വനിയാ നേതാവിനെ വീണ്ടും ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതും പ്രതിഷേധത്തിനു കാരണമായി. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായിരുന്ന സീറ്റ് ബിജെപി പിടിച്ചെടുക്കുകയായിരുന്നു. പിന്നീടു നടന്ന ഉപതിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് ബിജെപി തന്നെയാണ് ജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: