വിവരസാങ്കേതിക വിദ്യയില്‍ എംഎസ്സി ബിരുദധാരി. ഇന്ന് ഡയറി ഫാമിന്റെ ഉടമ. ഉന്നതവിദ്യാഭ്യാസ യോഗ്യതകള്‍ കൃഷിക്ക് തടസ്സമല്ലെന്ന് തന്റെ ജീവിത വിജയത്തിലൂടെ കാട്ടി തരുകയാണ് ഈ യുവാവ്. കോട്ടയം ജില്ലയിലെ മറവന്തുരുത്ത് വാക്കയില്‍ അനൂപാണ് പശുവളര്‍ത്തലില്‍ വിജയഗാഥ രചിക്കുന്നത്. വാക്കയില്‍ ഹോളീഡേയ്സ് എന്ന ട്രാവല്‍ ഏജന്‍സി നടത്തിയരുന്ന ആനൂപ് നാല് വര്‍ഷം മുമ്പാണ് പശുവളര്‍ത്തലിലേക്ക് തിരിയുന്നത്.
ഫാമിന്റെ പേര്: വാക്കയില്‍ ഡയറി ഫാം. ജേഴ്സി, ഗീര്‍, എച്ച്.എഫ്, ജേഴ്സി ക്രോസ് എന്നീ ഇനത്തില്‍പെട്ട 20 പശുക്കളും ഒന്‍പതു കിടാരികളുമാണ് ഫാമിലുള്ളത്. പുലര്‍ച്ചെ മൂന്നിന് അനൂപ് ഫാമിലെത്തും. ആറുമണിയോടെ കറവ പൂര്‍ത്തിയാക്കി, പാല് സമീപമുള്ള സ്റ്റോറിലെത്തിക്കും. പാലിനായി വീട്ടിലെത്തുന്നവരുമുണ്ട്. പാലിനൊപ്പം നെയ്യും വെണ്ണയും വില്‍പ്പന നടത്തുന്നുണ്ട്. പശുക്കള്‍ക്കുള്ള തീറ്റയ്ക്കായി തീറ്റപ്പുല്‍കൃഷിയുണ്ട്. തൊഴുത്തു കഴുകുന്ന വെള്ളം റീസൈക്കിള്‍ ചെയ്യാനുള്ള സംവിധാനവും ഫാമില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ക്ഷീരവികസന വകുപ്പില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് പുറമേ അനൂപിന്റെ സ്വന്തമായി വികസിപ്പിച്ച ചില രീതികളും ഫാമില്‍ നടപ്പാക്കുന്നുണ്ട്. അനൂപിന്റെ അച്ഛന് ബി. രവികുമാര്‍ ആയുര്‍വേദ ഡോക്ടറാണ്. ആയുര്‍വേദ മരുന്നുകള്‍ തയാറാക്കുന്നതിനു വേണ്ട പാലും നെയ്യും ഗോമൂത്രവും ലഭിക്കാന്‍ വീട്ടില്‍ പണ്ടു മുതലേ നാല് പശുക്കളെ വളര്‍ത്തിയിരുന്നു. അതിനാല്‍ തന്നെ ചെറുപ്പം മുതലേ പശുവളര്ത്തലിനോടു താല്പര്യമുണ്ടായിരുന്നെന്നാണ് അനൂപിന്റെ പക്ഷം. പാലിന് പുറമേ ചാണക വില്പനയും നല്ലൊരു വരുമാനമാര്‍ഗമാണെന്ന് അനൂപ് പറയുന്നു. പച്ചയ്ക്കും ഉണങ്ങിയും ബാഗിലാക്കിയുമാണ് വില്‍പ്പന. സ്ഥലം കണ്ടെത്തിയ 150 പശുക്കളുള്ള ഒരു ഫാം തുടങ്ങണമെന്നാണ് ഈ യുവകര്‍ഷകന്റെ ആഗ്രഹം. അച്ഛന് പുറമേ ആനൂപിന് പിന്തുണയുമായി അമ്മ സതീദേവിയും ഭാര്യ ബീനയും ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: