കഴിഞ്ഞിടെ ഒട്ടേറെ നാശംവിതച്ചു വീശിയ കൊടുങ്കാറ്റാണ് ഹാര്‍വി.എന്നാലിപ്പോള്‍ അതിലും ശക്തമായി വീശിക്കൊണ്ടിരിക്കുന്ന അപവാദക്കാറ്റിനും പേര് ഹാര്‍വി എന്നുതന്നെയാണ്. പ്രശസ്ത ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്സ്റ്റീനെതിരെയുള്ള ഹോളിവുഡ് നടികളുടെ ലൈംഗീകാരോപണങ്ങളെക്കുറിച്ചുള്ള കഥകള്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആഞ്ജലീന ജോളിയടക്കമുള്ള ഹോളിവുഡിലെ വന്‍കിട താരങ്ങളാണ് ഹാര്‍വിക്കെതിരെ രംഗത്തു വന്നിട്ടുള്ളത്. ഓസ്ക്കര്‍ അവാര്‍ഡു കമ്മിറ്റിയില്‍വരെ അംഗമായിട്ടുള്ള ഹാര്‍വിയെ പക്ഷേ,അതില്നിന്നുംഅപഖ്യാതി കേട്ടപ്പോള്‍ തന്നെ പുറത്താക്കുകയുണ്ടായി.
ഹോളിവുഡില്‍ വന്‍സ്വാധീനമുള്ള ഹാര്‍വി നിനച്ചിരിക്കാതെ,ഒരു പ്രകോപനം ഇല്ലാതെപോലും പെട്ടെന്നാണ് ലൈംഗിക അരാജകവാദിയായി മാറുന്നതെന്നാണ് ഈ നടിമാര്‍ പറയുന്നത്. തന്റെ ഹോട്ടല്‍ സ്യൂട്ടിലും മറ്റുംവെച്ചാണ് ഹാര്‍വി ഇത്തരം കൊള്ളരുതായ്മയ്ക്കു മുതിരുന്നത്.തീരെ പ്രതീക്ഷിക്കാതെയുള്ള ഈ കടന്നാക്രമണത്തില്‍ ഞെട്ടിപ്പോകുകയായിരുന്നു നടിമാര്‍. ഒറ്റയ്ക്കു കാണാന്‍ ആഗ്രഹിക്കുകയോ ഒറ്റയ്ക്കാവുകയോ ചെയ്യുമ്പോഴാണ് അയാളുടെ വേറിട്ട മുഖം അഴിഞ്ഞുവീഴുന്നത്.ഒരിക്കല്‍ ഐശ്വര്യ റായ്പോലും പെട്ടേനേ. ഒരുവിധത്തിലാണ് ഹാര്വിയില്നിന്നും അവര്‍ രക്ഷപെട്ടത്. നിര്‍മാതാവായതിനാല്‍ അവസരം വാഗ്ദാനം ചെയ്താണ് തനിക്കു വഴങ്ങാന്‍വേണ്ടി ഇയാള്‍ ഭീഷണിപ്പെടുത്തുക.
ലൈംഗികതയെക്കുറിച്ച് സ്വതന്ത്രവും വ്യക്തിപരവുമായ നിലപാടുകള്‍ ഉള്ളപ്പോള്‍ തന്നെയാണ് തങ്ങള്‍ക്കനുഭവപ്പെട്ട ഇത്തരം അനധികൃത കൈയ്യേറ്റങ്ങളെ നടിമാര്‍ അതിന്റെ എല്ലാവിധ ശക്തിയോടും കൂടിതന്നെ എതിര്‍ക്കുന്നത്. ഹോളിവുഡില്‍ ഇത്തരം കൈയ്യേറ്റങ്ങള്‍ നടക്കുന്നുണ്ടെന്നു ലോകത്തിനറിയാമെങ്കിലും അതു കൂടുതലും ഭാവനാ സൃഷ്ടികളാണെന്നു വിചാരിച്ചിരുന്നവരും കുറവല്ല. എന്നാല്‍ തങ്ങള്‍ക്കനുഭവപ്പെട്ട ദുരവസ്ഥകള്‍ സെലിബ്രിറ്റികള്‍ വെട്ടിത്തുറന്നു പറയുമ്പോള്‍ നടുങ്ങുകയാണ് ലോകം.
ഇത്തരം പ്രശ്നങ്ങള്‍ എവിടേയും ഉണ്ടെന്നാണ് ബോളിവുഡ്താരം പ്രിയങ്ക ചോപ്ര പറയുന്നത്. സ്ത്രീകളുടെ ജോലി കളയാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവരെക്കുറിച്ചോത്ത് പേടിയുണ്ടെങ്കിലും ആ പേടി തന്നെയാണ് ഉറങ്ങാന്‍ കിടക്കുമ്പോള്‍ തനിക്കു ധൈര്യം തരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ലൈംഗിക പീഡനങ്ങള്‍ ഏറ്റുവാങ്ങിയ നടിമാര്‍ മീ റ്റു കാമ്പയിനിലൂടെ പ്രതികരിക്കുകയാണ്. മലയാളത്തിലെ ചില നടിമാരും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അതെ,ഹാര്‍വി എന്നത് കൊടുങ്കാറ്റിന്റെ പേരുമാത്രമല്ല ഒരു കാമഭ്രാന്തന്റെ പേരുകൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: