കുഞ്ചാക്കോ ബോബന് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്സി’ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്കര, ലോര്‍ഡ് ലിവിംഗ്സ്റ്റണ് 7000 കണ്ടി എന്നിവയ്ക്കുശേഷം അനില്‍ രാധാകൃഷ്ണന് മേനോന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്സ്.
കോമഡിക്കും സാഹസികതയ്ക്കും പ്രധാന്യം കൊടുത്തുകൊണ്ട് നിര്‍മ്മിക്കുന്ന ചിത്രം തികഞ്ഞ സാമൂഹ്യ ആക്ഷേപ ഹാസ്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഐഎഎസ് ഓഫീസറുടെ വേഷമാണ് കുഞ്ചാക്കോ ബോബന് കൈകാര്യം ചെയ്യുന്നത്. 2003 ല്‍ പുറത്തിറങ്ങിയ ലോഹിതദാസ് ചിത്രം കസ്തൂരിമാനിലെ തന്റെ കഥാപാത്രം സാജന് ജോസഫ് ആയിട്ടാണ് താരം പുതിയ ചിത്രത്തിലും എത്തുക.
അനില്‍ രാധാകൃഷ്ണന് മേനോനും കോഴിക്കോട് മുന്‍ കളക്ടറുമായിരുന്ന പ്രശാന്ത് നായരും കൂടിയാണ് ദിവാന്‍ജിമൂലയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൈല ഉഷ, സിദ്ദിഖ്, വിനായകന്, ജോയ് മാത്യു, സുധി കോപ്പ, രാജീവ് പിള്ള തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. മാഴ്സ് ഇന്റര്‍നാഷണല്‍സിന്റെ ബാനറില്‍ മസൂദ് മുഹമ്മദും സഫീര്‍ അഹമ്മദും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: