മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമെന്ന നിലയിലും മോഹന്‍ലാലിന്റെ അസാധാരണ പ്രകടനം എന്ന തലത്തിലും റിലീസാകും മുന്‍പേ വന്‍ ചര്‍ച്ചയിലാണ് ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഒടിയന് എന്ന ചിത്രം. ബ്രഹ്മാണ്ഡ ക്ളൈമാക്സ് എന്നു പേരുവീണ ഇതിന്റെ അവസാന ഭാഗചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ദിവസങ്ങളെടുത്താണ് ചിത്രീകരണം. എന്നാല്‍ ഒടിയനുമായി ബന്ധപ്പെടുത്തി അനവധി ഗോസിപ്പുകള്‍ ഇറങ്ങുന്നുണ്ടെന്നുള്ള പരാതികളും നിലവിലുണ്ട്.
നാളുകള്‍ക്കുശേഷം മലയാള സിനിമ ഒന്നു പച്ചപിടിച്ചതിന്റെ നേട്ടവുമായി ദിലീപ് നായകനായ രാമലീല തകര്ത്തോടുന്നതില് സിനിമാരംഗത്തുള്ളവരും പ്രേക്ഷകരും ഒരുപോലെ സംതൃപ്തരാണ്. ദിലീപുമായി ബന്ധപ്പെട്ട കേസ് നിയമത്തിന്റെ വഴിക്കുപോകുമെന്നും സിനിമ ഒരു കൂട്ടായ്മയാണെന്നും അനവധി കുടുംബങ്ങള്‍ സിനിമ വഴി കഴിയുന്നുണ്ടെന്നും മറ്റുംകൂടി മനസിലാക്കിയതിന്റെ വെളിച്ചത്തിലാണ് പ്രേക്ഷകന് രാമലീലയെ വിജയിപ്പിച്ചത്. ചിത്രം നല്ലതാണെങ്കില്‍ ഈ പ്രേക്ഷക കൂട്ടായ്മ ഇനിയും ഉണ്ടാകുമെന്നും ചിത്രങ്ങള്‍ വിജയിക്കും എന്നുമുള്ള ആത്മവിശ്വാസത്തിലാണ് സിനിമാക്കാര്.
അതിനിടയിലാണ് ഒടിയനെക്കുറിച്ചുള്ള ചില നെഗറ്റീവ് പരാമര്‍ശങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇത് അടുത്തകാലത്തുണ്ടായ സിനിമയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് എല്ലാവര്ക്കും അറിയാം. അതിനപ്പുറമാണ് സിനിമ നിലനില്‍ക്കേണ്ടതിന്റെ ആവശ്യമെന്നും സിനിമാക്കാര് പറയുന്നു,ഒടിയനെ ഒടിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: