കൊളത്തൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ ഭക്ഷണം കിട്ടാതെ വലഞ്ഞവര്‍ക്ക് ആശ്വാസമായി കൊളത്തൂര്‍ നാഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍.
വിശന്ന് വലഞ്ഞവരുടെ ഇടയിലേക്ക് പൊതിച്ചോറുകളുമായി ഈ കുരുന്നുകള്‍ കടന്നു ചെന്നത്. ജനാധിപത്യത്തിന്റെ രക്ഷകരെന്നും ജനസേവകരെന്നും അവകാശപ്പെടുന്നവര്‍ തന്നെ ജനങ്ങളെ ഹര്‍ത്താലിന്റെ രൂപത്തില്‍ ദ്രോഹിക്കുമ്പോഴാണ് കുട്ടികളുടെ മാതൃകപരമായ ഈ പ്രവര്‍ത്തനം. ഹര്‍ത്താല്‍ ദിനത്തില്‍ പെരിന്തല്മണ്ണയിലെത്തിയവര്ക്ക് വിശപ്പടക്കലിനൊപ്പം ഹൃദ്യമായകാഴ്ച വിരുന്നുമൊരുക്കിയാണ് കുട്ടികള്‍ മടങ്ങിയത്. എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. രാവിലെ 11.30 മുതല്‍ 1.30 വരെ പെരിന്തല്‍മണ്ണ ടൗണിലും മാര്‍ക്കറ്റിലും ബസ് സ്റ്റാന്‍ഡിലുമടക്കം മൂന്നുറിലധികം പൊതിച്ചോറുകളാണ് വിതരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: