പാലാ: നഗരവാസികള്‍ക്കും നീന്തല്‍ അഭ്യസിക്കേണ്ടവര്‍ക്കും സൗകര്യമൊരുക്കി ആധുനിക നീന്തല്‍കുളം സജ്ജമാക്കിയി. പാലാ പട്ടണ ഹൃദയത്തില്‍ നിര്‍മ്മിച്ചിട്ടുള്ള നവീനസ്റ്റേഡിയം കോംപ്ലക്‌സിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഒന്നാം നിലയിലാണ് ഈ നീന്തല്‍കുളം. നീന്തല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നുള്ള നിര്‍ദ്ദേശം ഉയരുമ്പോള്‍ കാലേക്കൂട്ടി ഇവിടെ നീന്തല്‍ പരിശീലനത്തിന് സൗകര്യം ഉറപ്പാക്കി കഴിഞ്ഞു. 25 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള നീന്തല്‍കുളത്തില്‍ ഒരേ സമയം 6 പേര്‍ക്ക് ഉപയോഗിക്കാം. വേനലിലെ കൊടുംചൂടില്‍ ശരീരം ഒന്ന് തണുപ്പിക്കുവാനും ഈ പൂള്‍ കൊള്ളാം.
സ്റ്റേഡിയം സന്ദര്‍ശിക്കാം
പാലാ: ഗ്രീന്‍ഫീല്‍ഡ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാമെന്ന് നഗരസഭാദ്ധ്യക്ഷ ലീന സണ്ണി അറിയിച്ചു. അന്താരാഷ്‌ട്ര നിലവാരത്തില്‍ നിര്‍മ്മിച്ച ഈ നവീന സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികളെ കാണിക്കുന്നതിനായി സ്‌കൂള്‍ അധികൃതര്‍ അവസരം ഒരുക്കും. സംസ്ഥാന കായിക മേളയ്‌ക്ക്, മത്സരത്തിനുള്ള കായിക താരങ്ങള്‍ക്ക് ഇപ്പോള്‍ സിന്തറ്റിക് ട്രാക്കില്‍ പരിശീലിക്കാം. ആധുനിക ട്രാക്കും ഫീല്‍ഡും കാണുവാന്‍ എത്തുന്നവര്‍ മിഠായി പേപ്പറുകളും പ്ലാസ്റ്റിക് വസ്തുക്കളും ശീതളപാനീയ ബോട്ടിലുകളും കപ്പുകളും സ്റ്റേഡിയത്തിനുള്ളില്‍ ഉപേക്ഷിക്കരുത്. പുകവലി നിരോധിച്ചിട്ടുണ്ട്. ചെരുപ്പില്‍ നിന്നും മണ്ണും ചെളിയും ട്രാക്കില്‍ പതിയാന്‍ ഇടയാക്കരുത്.
















