നമ്മളെല്ലാവരും കൈകഴുകാറുണ്ടെങ്കിലും ഫലപ്രദമായി കൈകഴുകാത്തത് കൊണ്ട് വളരെ ഗുരുരമായ ആരോഗ്യ പ്രശ്നങ്ങളാണ് സംഭവിക്കുന്നത്. ഒക്ടോബര്‍ 15 ലോക കൈകഴുകല്‍ ദിനത്തില്‍ (Global Hand Washing Day) 20 സെക്കന്റിനുള്ളില്‍ സോപ്പുപയോഗിച്ച് ഫലപ്രദമായി കൈകഴുകാനുള്ള 8 കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇങ്ങനെ സോപ്പുപയോഗിച്ച് കൈകഴുകുന്നതിലൂടെ അണുബാധ പകരുന്നത് വളരെയധികം നിയന്ത്രിക്കാന്‍ സാധിക്കും.
ശ്വാസകേശം, ഉദരം, കണ്ണ്, തൊക്ക് എന്നിവയിലുണ്ടാകുന്ന അണുബാധകള്‍ ഉദാഹരണമാണ്. ന്യൂമോണിയ, വയറിളക്കം, ചെങ്കണ്ണ് വിവിധതരം ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവ വളരെയധികം കുറയ്ക്കുവാന്‍ കൈ കഴുകലിലൂടെ സാധിക്കും. ഇതില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്നത് ആശുപത്രിയില്‍ അഡ്മിറ്റായതിന് ശേഷമുണ്ടാകുന്ന അണുബാധയാണ് (Multi Drug Resistant). ഇങ്ങനെയുള്ള അണുബാധ എല്ലാ ആന്റി ബയോട്ടിക്കിനേയും പ്രിരോധിക്കുന്നതാണ്. മാത്രമല്ല ഇത് ചികിത്സിക്കുന്നത് അത്യധികം ചെലവേറിയതുമാണ്. പലപ്പോഴും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. സോപ്പും വെള്ളവും കൊണ്ട് 20 സെക്കന്റ് കൊണ്ട് ഫലപ്രദമായി കൈകഴുകലിലൂടെ ഇതെല്ലാം വളരെയധികം കുറയ്ക്കാവുന്നതാണ്.
വെള്ളം കൊണ്ട് മാത്രം കഴുകിയാല്‍ കൈകള്‍ ശുദ്ധമാകുകയില്ല. അതിനാല്‍ സോപ്പ് കൊണ്ട് കൈ കഴുകുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗം. അഴുക്കിനേയും എണ്ണയേയും കഴുകിക്കളഞ്ഞ് രോഗാണുക്കളെ നശിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നു. കുട്ടികളെ ചെറിയ പ്രായത്തില്‍ മുതല്‍ ഫലപ്രദമായി കൈകഴുകുന്ന വിധം പഠിപ്പിക്കേണ്ടതുണ്ട്.
ഫലപ്രദമായി കൈ കഴുകാനുള്ള 8 മാര്‍ഗങ്ങള്‍
1. ആദ്യം ഉള്ളംകൈ രണ്ടും സോപ്പുയോഗിച്ച് നന്നായി പതപ്പിച്ച് തേയ്ക്കുക
2. പുറംകൈ രണ്ടും മാറിമാറി തേയ്ക്കുക
3. കൈ വിരലുകള്‍ക്കിടകള്‍ തേയ്ക്കുക
4. തള്ളവിരലുകള്‍ തേയ്ക്കുക
5. നഖങ്ങള്‍ ഉരയ്ക്കുക
6. വിരലുകളുടെ പുറക് വശം തേയ്ക്കുക
7. കൈക്കുഴ ഉരയ്ക്കുക
8. നന്നായി വെള്ളം ഒഴിച്ച് കഴുകി കൈ തുടയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: