യാത്രാവാഹനങ്ങള്‍ പോലെ തന്നെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ളതാണ് ചരക്ക് വാഹനങ്ങള്‍. ചെറുകിട വ്യാപാരം ഏറിയതോടെ ചരക്ക് നീക്കത്തിനും ചെറിയ വാണിജ്യ വാഹനങ്ങള്‍ നിര്‍ബന്ധമായി. ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള അശോക് ലെയ്ലാന്റ് ചെറിയ വാണിജ്യ വാഹനമായ ദോസ്ത് പ്ലസ് പുറത്തിറക്കി. വന്‍ വിജയമായ ദോസ്തിന് പിന്നാലെയാണ് ദോസ്ത് പ്ലസ് എത്തിയത്. 2 ടണ്‍ മുതല്‍ 3.5 ടണ്‍ വരെ ഭാരവും പേലോഡ് ശേഷി 1.475 ടണ്ണുമാണ്. 5,69,960 രൂപയാണ് കൊച്ചിയിലെ എക്സ് ഷോറൂം വില.
അശോക് ലെയ്ലാന്റ് ദോസ്തിന്റെ 1.7 ലക്ഷം യൂണിറ്റുകള്‍ രാജ്യത്ത് വിറ്റഴിച്ചു. ദോസ്ത് പ്ലസ് കൂടി ചേരുന്നതോടെ ചെറിയ വാണിജ്യ വാഹനങ്ങളിലെ ഉയര്‍ന്ന സെഗ്മെന്റില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുകയാണ് അശോക് ലെയ്ലാന്റിന്റെ ലക്ഷ്യം. മികച്ച മൈലേജ്, 18 ശതമാനം അധികം പേലോഡ്, 7 ശതമാനം കൂടുതല്‍ സ്ഥലവും വലിപ്പവും, 15 ഇഞ്ച് ടയര്‍ എന്നിവ ഓരോ ട്രിപ്പിലും കൂടുതല്‍ വരുമാനം ഉറപ്പു നല്കുന്നു.
ദോസ്ത് പ്ലസിന്റെ വാറന്റി ഇരട്ടിയാക്കിയിട്ടുണ്ട്. കൊച്ചിയിലെ ഷോറൂമില്‍ നിന്ന് ദോസ്ത് പ്ലസ് സ്വന്തമാക്കാം. ചെറിയ വാണിജ്യാ വാഹന വിപണിയില്‍ ദോസ്ത് പ്ലസ് തങ്ങളുടെ നിര്‍ണ്ണായക വഴിത്തിരിവാകുമെന്ന് വാഹനം പുറത്തിറക്കി കൊണ്ട് അശോക് ലെയ്ലന്റ് മാനേജിംഗ് ഡയറക്ടര്‍ വിനോദ് കെ.ദസരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: