കണ്ണൂര്‍: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ സരിത എസ് നായര്‍ 17 ന് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. വിശ്വാസവഞ്ചന നടത്തിയെന്ന് ഡോ. ജനാര്‍ദ്ദനന്‍ നല്‍കിയ ഹരജിയിലാണ് സരിതക്കും മറ്റുമെതിരെ കേസെടുത്തത്. സോളാര്‍ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയാണ് സരിത തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും തട്ടിയെടുത്തത്.
















