വാളയാര്‍:കഴിഞ്ഞകുറച്ച് ദിവസമായി വാളയാര്‍ മേഖലയില്‍ നാശംവിതച്ച കൊമ്പന് തുമ്പിക്കൈയില്‍ പരിക്കേറ്റു.
വ്യാഴാഴ്ച ആനക്കൂട്ടം നശിപ്പിച്ച കൃഷിയിടത്തില്‍ കണ്ട രക്തത്തുള്ളികള്‍ പരിശോധിച്ചതിലാണ് കാട്ടുകൊമ്പന് പരിക്കേറ്റതായി കണ്ടത്. വാളയാര്‍ മേഖലയില്‍ വിഹരിക്കുന്ന രണ്ടാനകളില്‍ ഒരു കൊമ്പനാണ് പരിക്കേറ്റത്.
വേലഞ്ചേരി ഭാഗത്ത് ആനസഞ്ചരിച്ച ഭാഗങ്ങളിലെല്ലാം രക്തത്തുള്ളികള്‍ കണ്ടെത്തി. പാറപ്പുറത്തും നെല്ല് കൂട്ടിയിട്ട ഇടങ്ങളിലും രക്തം കണ്ടെത്തി.
ബുധനാഴ്ച രാത്രി വേലഞ്ചേരിയില്‍ ഒരു കൃഷിയിടത്തിലെ വാഴകള്‍ ആനക്കൂട്ടം നശിപ്പിച്ചിരുന്നു.തോട്ടത്തിലും രക്തം തളം കെട്ടിയനിലയിലാണ്. എന്നാല്‍ വേലഞ്ചേരി ഭാഗത്തുള്ള തോട്ടങ്ങളുടെ അതിര്‍ത്തിയില്‍ കെട്ടിയ മുള്ളുവേലിയില്‍ തട്ടിയോ ചുറ്റിപ്പിടിച്ചതു കാരണമോ ആവം പരിക്കേറ്റതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അല്പനേരം അവശനിലയില്‍ കണ്ടെത്തിയെങ്കിലും ഉച്ചയോടെ എഴുന്നേറ്റുനടക്കാന്‍ തുടങ്ങി. തീറ്റയെടുക്കാന്‍ ആനയ്ക്ക് ബുദ്ധിമുട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റ ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്ത് കൃഷിനാശമുള്‍പ്പെടെ ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: