പാലക്കാട്:ജില്ലയിലെ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ തയ്യാറാക്കുന്ന ജില്ലാ സമഗ്രപദ്ധതിയുടെ കരട് 2018 ജനുവരി അഞ്ചിനകം സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും.
ജനുവരി 15നകം സംസ്ഥാന വികസന സമിതിയുടെ അംഗീകാരം ലഭ്യമാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളില്‍ ഉള്‍പ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി പറഞ്ഞു.
ജില്ലാ സമഗ്ര പദ്ധതി തയ്യാറാക്കുന്നതിനായി രൂപവത്കരിച്ച ഉപസമിതി അധ്യക്ഷന്മാര്, ഉപാധ്യക്ഷന്മാര്, കണ്‍വീനര്‍മാര്‍ അംഗങ്ങള്‍ എന്നിവര്‍ക്കായി കിലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശീലനം ഉദ്ഘാടനവു ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.
പദ്ധതികളുടെ വികസന വിടവുകള്‍ പരിഹരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ദിശാബോധം നല്കുകയുംഇത്തരത്തില് വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുകയുമാണ് ജില്ലാ സമഗ്ര പദ്ധതിയുടെ ഉദ്ദേശ്യം. ജില്ലാ ആസൂത്രണ സമിതിയിലെ സര്ക്കാര്നോമിനി ഡോ:സോമശേഖരന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ പി.സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സമഗ്ര പ്ലാന്‍ കോഡിനേറ്റര്‍ സി.പി.ജോണ്‍ സമഗ്രപദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
തുടര്‍ന്ന് സ്റ്റേറ്റ് റിസോസ് ഗ്രൂപ്പ് അംഗം എസ്.ജമാല്‍ പ്ലാനിങ് ബേര്‍ഡിന്റെ പദ്ധതിയെക്കുറിച്ചും ജില്ലാടൗണ്‍ പ്ലാനര്‍ പി.എ.ഗോപി സ്ഥലപരമായ ആസൂത്രണത്തെക്കുറിച്ചും കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ജില്ലാ വിഭവത്തെക്കുറിച്ച് പ്ലാനിങ് ബോര്‍ഡ് റിസര്‍ച്ച് ഓഫീസര്‍ ഡോ:അനില്‍കുമാര്‍, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ശ്രീധരവാര്യര് സ്ഥിതിവിവര കണക്കുകളുടെ ലഭ്യതയെക്കുറിച്ചും.
ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന് ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനെക്കുറിച്ചും സ്റ്റേറ്റ് റിസോസ് അംഗം കെ.എം.അബ്രഹാം ഉസമിതികളുടെ പരിപ്രേക്ഷ്യം സംബന്ധിച്ചും സംസാരിച്ചു.ഉപസമിതികള്‍ ചര്‍ച്ചയും നടത്തി.സമാപനസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: