മണ്ണാര്‍ക്കാട്:താലൂക് ഓഫീസിന് മുകളിലെ നിലയിലുള്ള കക്കൂസ് പൊട്ടി വെള്ളം താഴെക്ക് ഒഴുകി ഇലക്ഷന് ഓഫീസില്‍ ഇരിക്കുവാന് കഴിയാത്ത അവസ്ഥയായി മാറിയിരിക്കുകായാണ്.പിഡബ്ലിയുഡി ഇത് ശരിയാക്കുന്നതിനായുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നതല്ലാതെ നാളിതുവരെ യാതൊന്നും ചെയ്തിട്ടില്ല.ഒരു വര്‍ഷത്തോളമായി ഈ അവസ്ഥയിലാണ് ഓഫീസിന്റെ കിടപ്പ്.പല തവണ ബന്ധപ്പെട്ടവരോട് പരാതിപെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ല.വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇപ്പോള്‍ ഇലക്ഷന് ഓഫീസില്‍ പ്രവര്‍ത്തനം.മൂക്കില്‍ കൈവെക്കാതെ ഓഫീസിനകത്ത് പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഉദ്യോഗസ്ഥര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: