പട്ടാമ്പി:ശ്രീ മുളയങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ ജീര്‍ണ്ണോദ്ധാരണ കമ്മറ്റിയുടെ നേതൃത്വത്തില്‍ പണി പൂര്‍ത്തീകരിച്ച നടപ്പന്തലിന്റെ മൂന്നാംഘട്ട സമര്‍പ്പണം നവംബര്‍ 13 ന് നടക്കും. കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിതാനന്ദപുരി ഉദ്ഘാടനം ചെയ്യും.ക്ഷേത്രം തന്ത്രി ഉണ്ണി നമ്പൂതിരിപ്പാട് കാര്‍മ്മികത്വം വഹിക്കും.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ.വാസു, മുന്‍ പ്രസിഡന്റ് സജി മറോളി എന്നിവര്‍ പങ്കെടുക്കും.
1994 ല്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വന്ന ക്ഷേത്രത്തില്‍ 2016 വരെ കാര്യമായ പുരോഗതിയോ, വികസന പ്രവര്‍ത്തനങ്ങളൊ നടന്നിരുന്നില്ല. എന്നാല്‍ 2016ല്‍ ക്ഷേത്ര തട്ടകത്തിലെ 10 തറ, നാല് ദേശം എഴുവന്തല, ചെറു കോട്, വല്ലപ്പുഴ ഉള്‍പ്പെടെയുള്ള ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ യോഗം വിളിച്ച് പുതിയ ഒരു ജീര്‍ണ്ണോദ്ധാരണ കമ്മറ്റി രൂപീകരിച്ചു. ക്ഷേത്രത്തിലെ എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ഈശ്വരന് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് 55 അംഗ കമ്മറ്റി രൂപീകരിച്ചത്.
തുടര്‍ന്ന്എട്ട് ലക്ഷം രൂപ ചെലവില്‍ വടക്കേ നടപന്തല്‍ പൂര്‍ത്തിയാക്കി. ക്ഷേത്രത്തിലെ പ്രധാന കോമ്പൗണ്ടുകള്‍ മൂന്ന് ലക്ഷം രൂപ ചെലവില്‍ സിമന്റ് കട്ടവിരിച്ചു, ഏഴ് ലക്ഷം രൂപ ചെലവില്‍ കിഴക്ക്, തെക്ക് നടപ്പന്തല്‍ പൂര്‍ത്തീകരിച്ചു.കൂടാതെ, കല് ദീപസ്തംഭങ്ങള്‍, ക്ഷേത്ര കൊടിമരം, പുതിയ വാട്ടര്‍ ടാങ്ക്, ക്ഷേത്ര കുളനവീകരണം എന്നിവ നടത്തി.നിലവില്‍ ശ്രീകോവില്‍ പുനരുദ്ധാരണം,ഓഫീസ്, ഷോപ്പിംഗ് കോംപ്ലക്സ്, തിടപ്പള്ളി, മുടങ്ങിക്കിടക്കുന്ന കല്യാണമണ്ഡപം എന്നിവയുടെ നിര്‍മ്മാണങ്ങള്‍ തുടങ്ങിയതായി ജീര്ണ്ണോദ്ധാരണകമ്മറ്റി പ്രസിഡന്റ് എം.ശിവരാമന്, കെ.പി.രാജേഷ്, കെ.പി.മുരളീധരന്, ഉണ്ണികൃഷ്ണന്, സേതുമാധവന്, ബാലകൃഷ്ണന്, മനോജ് മുളയങ്കാവ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: