പട്ടാമ്പി:പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്റെ നവതിയാഘോഷത്തിന്റെയും ഫാം ദിനത്തിന്റെയും ഉദ്ഘാടനം 14ന് രാവിലെ 11ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിക്കും.
നവതിയാഘോഷത്തിന്റെ ഭാഗമായി ‘അന്നം ഐശ്വര്യം ‘പരിപാടിയില്‍ പ്രദര്‍ശനങ്ങള്‍, ശില്പശാലകള്, വിളമത്സരങ്ങള്,നെല്‍കര്‍ഷക കോണ്‍ഗ്രസ്സ്,ദേശീയ ശില്പശാല, യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേക പരിശീലനം പരിപാടികള്‍ നടത്തും. 1928ലെ ഗവേഷണ കേന്ദ്രം ഉദ്ഘാടന പരപാടിയുടെ ക്ഷണക്കത്ത് മന്ത്രി ഏറ്റുവാങ്ങി റൈസ് മ്യൂസിയത്തില്‍ സൂക്ഷിക്കും.
പരിപാടിയില്‍ മാതൃകാ നെല്‍കൃഷി പ്രദര്‍ശന പരിപാടിയുടെ പ്രഖ്യാപനവും ജൈവ നിയന്ത്രണോപാധി കിറ്റ് കൈമാറലും കെ.വി.വിജയദാസ് എംഎല്‍എ നിര്‍വഹിക്കും.
ഗ്രോബാഗ് കൃഷിക്കുള്ള ജൈവവള ഡിസ്ക്,പച്ചക്കറി-വാഴ വിളകള്‍ക്കുള്ള ഗുളിക രൂപത്തിലുള്ള സൂക്ഷ്മ മൂലക വളക്കൂട്ട് കെ.കൃഷ്ണന്‍കുട്ടി എംഎല്‍എ സമര്‍പ്പിക്കും.
സുചിത-വായുരഹിത കംപോസ്റ്റ് യൂണിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിയും കര്‍ഷകരുടെ ഡയറി പ്രകാശനം ജില്ലാ കലക്ടര്‍ ഡോ:പി.സുരേഷ് ബാബുവും നിര്‍വഹിക്കും.സംസ്ഥാന നെല്‍കര്‍ഷക കോണ്‍ഗ്രസ് പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോളും വിത്ത്-ജീവാണു വള കാപ്സൂള്‍ (ബയോസീഡ്), ജൈവവള കീടനിയന്ത്രണ മിശ്രിതം (കവച്) എന്നിവയുടെ സമര്‍പ്പണം നഗരസഭാചെയര്‍മാന്‍ കെ.പി.കുഞ്ഞിമുഹമ്മദ് റഷീദും നിര്‍വഹിക്കും.
പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ മുഹമ്മദ് മുഹ്സിന് എം.എല്‍.എ. അധ്യക്ഷനാകും. കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി.രാജേന്ദ്രന് മുഖ്യ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: