മണ്ണാര്‍ക്കാട്:ആലപ്പുഴയോളം വലിപ്പമ്മുള്ള അട്ടപ്പാടിയിന്ന് ജില്ലയില്‍ നിന്നുതന്നെ ഒറ്റപ്പെട്ടുകിടക്കുന്ന അവസ്ഥയിലാണ്.
സമുദ്രനിരപ്പില്‍ നിന്ന് 2500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടം പ്രകൃതിഭംഗിയാലും,വനസമ്പത്താലും,അപൂര്‍വ്വങ്ങളായ സസ്യസമ്പത്താലും സമ്പുഷ്ടമാണെങ്കിലും യാത്രായോഗ്യമല്ലാത്ത റോഡുകള്‍ പ്രധാനവെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.ആദിവാസികളും കുടിയേറ്റക്കാരുമായി പതിനായിരക്കണക്കിനാളുകള്‍ വസിക്കുന്ന അട്ടപ്പാടി ഇന്ന്തികച്ചും ഒറ്റപ്പെടുകയാണ്.
മഴക്കാലമായല്‍ മലവെള്ളപ്പാച്ചിലിലും,ഉരുള്‍പ്പൊട്ടലിലും,മണ്ണിടിച്ചിലിലും റോഡു ഗതാഗതം ഇവിടെ പൂര്‍ണ്ണമായും നിലച്ചുപോകാറുണ്ട്.ഇതിനെല്ലാം പരിഹാരമെന്നോണം ഇരുപത് വര്‍ഷം മുമ്പ് സംസ്ഥാനസര്‍ക്കാര്‍ രൂപം നല്കിയ മലയോര പാത ഇന്ന് വഴിമാറ്റി വിടാനുള്ള നീക്കം നടക്കുന്നു.പഴയ പ്രെപ്പോസല്‍ അനുസരിച്ച് താലൂക്കിന്റെ മലയോരമേഖലകളായപൊന്പാറ,എടത്തനാട്ടുകര,കാപ്പുപറമ്പ്,ഇരട്ടവാരി,കാരിയോട്,കണ്ടടമംഗലം,നെച്ചുള്ളി,പൂളച്ചിറ,കൈതച്ചിറ,ചേറുംകുളം,മെഴുകംമ്പാറ,തെങ്കര,കാഞ്ഞിരം,പാലക്കയം,മുതുകുറുശ്ശി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് പോകേണ്ടത്.
എന്നാല്‍ മെഴുകമ്പാറയില് നിന്ന് ആനക്കട്ടിവരെ മലയോരഹൈവേ വേണമെന്നാണ് മെഴുകമ്പാറ ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്.ഇതിന് കാരണമായി ഇക്കൂട്ടര്‍ പറയുന്നത്,നാല്‍പ്പത് വര്‍ഷത്തോളം പഴക്കമുള്ള പുഞ്ചക്കോട്,തെങ്കര,മെഴുകംമ്പാറ,കീരിപ്പാറ വഴി മുക്കാലിയില്‍ എത്തുന്ന നിലവിലെ വഴി വീതികൂട്ടി യാത്രായോഗ്യമാക്കിയാല്‍ മണ്ണാര്‍ക്കാട്-ആനക്കട്ടി മലയോര ഹൈവേയാക്കി മാറ്റാന്‍ സാധിക്കുമെന്നും,മാത്രമല്ല അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലേക്ക് പെട്ടെന്ന് എത്തിപെടാനും സാധിക്കും.
19 കിലോമീറ്റര്‍ ദൂരമുള്ള ചുരം റോഡ് 12കിലോമീറ്ററായി കുറയും.കൂടാതെ ഇതിനായി കല്വര്ട്ടുകളോ,പാലങ്ങളോ,മരം മുറിക്കലോ വേണ്ടിവരില്ല.
ബദല്‍ റോഡെന്ന ആവശ്യമുന്നയിച്ച് അഗളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം കാഞ്ഞിരം കുറുക്കന്ക്കുണ്ട്,പാറവളവ്,മുണ്ടപ്പാറ വഴി റോഡ് തിരിച്ചു വിടണമെന്ന തീരുമാനത്തിലാണ്എത്തിയത്. ഇത് മണ്ടപ്പാറ റിസോര്‍ട്ട് മാഫിയക്കും തോട്ടംതൊഴിലാളികള്‍ക്കും വേണ്ടിയാണെന്ന് മുക്കാലി ജനകീയ സമിതി ചെയര്മാന് മോഹനന് ചോലക്കാട്,മെഴുകമ്പാറ ജനകീയ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബാബു കണ്ണംകുഴിയില്‍,ചെയര്മാന് കെ.എ.കേശവന് എന്നിവര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: